Friday, July 30

അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് കനയ്യകുമാർ വോട്ട് പിടിച്ചുവെന്ന് സംഘപരിവാർ പ്രചരണം

സി.പി.ഐയുടെ ബീഹാറിലെ ബെഗുസാരയിലെ ലോക്സഭാ സ്ഥാനാര്‍ഥി കനയ്യകുമാർ അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് തെരെഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന സംഘപരിവാർ പ്രചാരണം പൊളിഞ്ഞു. സംഘപരിവാർ പ്രവർത്തകർ സിപിഐയുടെ പാർട്ടി ചിഹ്നമായ അരിവാളും നെൽകതിരിന്റെയും സ്ഥാനത്ത് അഫ്സൽ ഗുരുവിന്റെ ചിത്രം ഫോട്ടോഷോപ് വഴി സ്ഥാപിക്കുകയായിരുന്നു. ഈ ചിത്രം വ്യപകമായി ട്വിറ്ററിലൂടെ ഷേർ ചെയ്യപ്പെട്ടതോടെ ആൾട്ട് ന്യൂസാണ് ഇത് വ്യാജ ചിത്രമാണെന്ന് തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നത്.

2001-ലെ പാർലമെന്റ് ആക്രമണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അഫ്സൽ ഗുരുവിനെ ഇന്ത്യ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.

ജെഎൻയു വിദ്യാർത്ഥിയായ കനയ്യകുമാർ ഉൾപ്പടെയുള്ളവർ നേരത്തെ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ കേസ് നൽകിയിരുന്നു. എന്നാൽ ഇത് എബിവിപി പ്രവർത്തകരാണ് ചെയ്തതെന്ന് പിന്നീട് തെളിയുകയായിരുന്നു. ജെഎൻയു മുതൽ കനയ്യകുമാർ രാജ്യദ്രോഹിയാണെന്ന് സ്ഥാപിക്കാൻ വേണ്ടി സംഘപരിവാർ നടത്തികൊണ്ടിരിക്കുന്നതിൽ അവസാന ശ്രമമാണ് ഇപ്പോൾ പാളിപോയത്.

കനയ്യകുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട റാലിയുടെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഇതെടുത്താണ് സംഘപരിവാർ സിപിഐയുടെ പാർട്ടി ചിഹ്നത്തിന് പകരം അഫ്സൽ ഗുരുവിന്റെ ചിത്രം പതിപ്പിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  രഹ്‌നയുടെ പങ്കാളിയുടെ ജോലിയെന്ത്? ജനം ടിവിക്കൊപ്പം വിദ്വേഷം പരത്താൻ ഇടത് ലിബറലുകളും മത്സരിക്കുന്നു

Leave a Reply