Saturday, July 31

പി. രാജീവിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം

എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയും സിപിഐഎം നേതാവുമായ പി. രാജീവിനെതിരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം. “സുപ്രീം കോടതിയുടെ ഗോവധ നിരോധന നിയമത്തിനെതിരെ പാവം പശുക്കിടാവിനെ ഇറച്ചിയാക്കി ഭക്ഷിക്കുന്നതാണ്.” എന്ന തലകെട്ടോടു കൂടിയാണ് സംഘപരിവാർ പ്രൊഫൈലുകൾ പി. രാജീവിന്റെ ചിത്രം ഷേർ ചെയ്യുന്നത്.

സാബു കുമാർ എന്ന സംഘപരിവാർ പ്രൊഫൈലിൽ ഏപ്രിൽ ഒൻപതിന് ഷേർ ചെയ്ത ചിത്രം ഇതിനോടകം ആ ഒരൊറ്റ പ്രൊഫൈലിൽ നിന്ന് മാത്രം 1700 ൽ അധികം ഷേറുകളാണ് പോയിരിക്കുന്നത്. സുപ്രീം കോടതി നാളിതുവരെ ഗോവധ നിരോധനം രാജ്യത്ത് ഏർപ്പെടുത്തിയിട്ടില്ല എന്നിരിക്കെയാണ് സുപ്രീം കോടതിയുടെ പേര് പറഞ്ഞു സംഘപരിവാർ വ്യാജ പ്രചാരണം നടത്തുന്നത്.

സംഘപരിവാർ രാജ്യത്ത് പശുവിന്റെ പേരിൽ വ്യാപക അക്രമം നടത്തിയപ്പോൾ കേരളത്തിൽ സിപിഐഎം പോഷക സംഘടനയായ എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ ബീഫ് ഫെസ്റ്റിവൽ നടത്തിയിരുന്നു. എന്നാൽ ഇതൊരിക്കലും സുപ്രീം കോടതി വിധിയെ ലംഘിക്കാനായിരുന്നില്ല. അത്തരത്തിൽ ഒരു സുപ്രീം കോടതി വിധിയും നാളിതു വരെ ഇല്ല എന്നിരിക്കെയാണ് സംഘപരിവാർ വ്യാജ പ്രചാരണം നടത്തുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇതുമായി ബന്ധിപ്പിച്ചും സംഘപരിവാർ പ്രചാരണം നടത്തുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ വാശി കാണിച്ച സിപിഐഎം എന്ത് കൊണ്ടാണ് സുപ്രീം കോടതി വിധിയെ ധിക്കരിക്കാൻ പശുവിനെ അറുത്ത് തിന്നുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. വ്യാജമായ പ്രചരണങ്ങൾ നടത്തി സംഘപരിവാർ സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുനന്തിന്റെ മറ്റൊരുദാഹരണം കൂടിയാണ് ഈ ചിത്രം.

Sabu Kumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಏಪ್ರಿಲ್ 8, 2019

സുപ്രീം കോടതിയുടെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്ന ആവശ്യം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഹിന്ദുത്വ അജണ്ടക്കനുസരിച്ച് സിലബസ് മാറ്റിയതിനെതിരെ സി പി എമ്മിൻ്റെ കത്ത്

Leave a Reply