Monday, January 17

കേരളത്തിനെതിരെ സംഘപരിവാർ പ്രചാരണം നടത്തുന്നത് വിക്കിപീഡിയ ഉൾപ്പടെ തിരുത്തികൊണ്ട്; തെളിവുകൾ പുറത്ത്

കേരളത്തിനെതിരെ സംഘപരിവാർ സംഘടനകൾ ആക്രമണം തുടങ്ങിയിട്ട് കാലങ്ങൾ കുറെ ആയി. തെറ്റായ വാർത്തകളും കേരളം ബീഫ് കഴിക്കുന്നവരുടെ നാടായത് കൊണ്ടാണ് ഇവിടെ പ്രളയം ഉണ്ടായത് എന്ന് തുടങ്ങി വൻ പ്രചാരണങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ആ കൂട്ടത്തിൽ ഏറ്റവും ഒടുവിലെത്തതാണ് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. ചില സത്യങ്ങൾ പറയാതിരുന്നാൽ മനസാക്ഷിക്കുത്തുണ്ടാകും. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായി. 5748 പേർ മരിച്ചു. കേന്ദ്രസഹായം. ആകെ 1000 കോടി. കേരളം സഹായിച്ചത്. 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോൺഗ്രസ്സ് ഭരണം.”

ചില കണക്കുകൾ പറയാതിരുന്നാൽ മനസ്സാക്ഷിക്കുത്തുണ്ടാവും. 1) 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായി. 5748 പേർ മരിച്ചു….

K Surendran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಆಗಸ್ಟ್ 24, 2018

ഇതാണ് ഇന്ന് കെ. സുരേന്ദ്രൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിൽ കേന്ദ്ര സർക്കാരിനെ ന്യായികരിക്കാൻ വേണ്ടി മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി ഇട്ട പോസ്റ്റ്. എന്നാൽ ഇത് സംഘപരിവാർ ദേശിയ തലത്തിൽ നടത്തുന്ന തെറ്റായ പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി തന്നെ നടത്തുന്ന ആസൂത്രിത നീക്കമാണെന്ന് സോഷ്യൽ മീഡിയ തെളിവുകൾ നിരത്തി തെളിയിച്ചു.

കേരളത്തിനെതിരെ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുൻപുള്ളത് തോന്നലായിരുന്നെങ്കിൽ ഇപ്പൊ എനിക്കത് ഉറപ്പാണ്….

Nelson Joseph ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಆಗಸ್ಟ್ 24, 2018

 

സാധാരണ ജനങ്ങള്‍ വിവര ശേഖരണങ്ങള്‍ക്ക് കൂടതലായും ആശ്രയിക്കുന്ന വിക്കി പീഡിയ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരഭങ്ങളെ വരെ വിദ്വേഷ പ്രചാരണങ്ങള്‍ക്കായി സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Spread the love
Read Also  കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നീക്കി ; സുഭാഷ് ചന്ദ്രന് പകരം ചുമതല