Sunday, January 16

ശബരിമലയിൽ ബലിദാൻ സൃഷ്ടിക്കാനുള്ള ശ്രമം; കേസെടുക്കുമെന്ന് പൊലീസ്

ശബരിമലയിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടു കൂടി ശിവദാസന്റെ മരണത്തെ വർഗീയ വൽക്കരിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. 16,17 തീയതികളിൽ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പമ്പയിലും, നിലയ്ക്കലും നടന്ന പോലീസ് നടപടികളുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചരണങ്ങൾ ആണ് നടക്കുന്നതെന്നും തെറ്റിദ്ധാരണാപരമായ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും, മാധ്യമങ്ങൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ പൊലീസ് മേധാവി വാർത്താ കുറിപ്പിൽ പറഞ്ഞു.

മരണപ്പെട്ട ശിവദാസൻ

പൊലീസ് നടപടികൾക്കിടയിൽ ആണ് ഇയാൾ മരണപ്പെട്ടത് എന്ന് വരുത്തി തീർക്കാനും അത് വഴി വർഗീയ കലാപം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ ആണ് ജനം ടിവിയും സംഘപരിവാർ സംഘടനകളും ചെയ്ത കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് വാർത്ത കുറിപ്പുമായി ജില്ലാ പൊലീസ് മേധാവി രംഗത്ത് വന്നത്.

ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ വാർത്താ കുറിപ്പിന്റെ പൂർണ്ണരൂപം

പന്തളം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും കാണാതായ ശിവദാസൻ (വയസ്സ് 60) എന്നയാളുടെ മൃതദേഹം ളാഹയ്ക്കും പ്ലാപ്പള്ളിക്കും ഇടക്ക് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിൽ നിയമപരമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ഈ സംഭവത്തെ 16,17 തീയതികളിൽ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പമ്പയിലും, നിലയ്ക്കലും നടന്ന പോലീസ് നടപടികളുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ടിയാൻ 18/10/2018 രാവിലെ 8.30 മണിക്ക് ശബരിമല ദർശനത്തിനായി വീട്ടിൽ നിന്നും പോയിട്ടുള്ളതും, 19/10/2018 രാവിലെ 8.00 മണിയോടു കൂടി ടിയാൻ, ഞാൻ സന്നിധാനത്ത് തൊഴുത് നിൽക്കുകയാണെന്ന് കൂടെയുണ്ടായിരുന്ന അയ്യപ്പഭക്തന്റെ ഫോണിൽ നിന്നും വീട്ടിൽ വിളിച്ച് അറിയിച്ചിട്ടുള്ളതുമാണ്. ഇയാളെ കാണ്മാനില്ല എന്നതിൽ പന്തളം പോലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം നടന്നു വരവേയാണ് ടിയാന്റെ മൃതദേഹം കണ്ടെത്തിയത്. ആയതിനാൽ ഇത് സംബന്ധിച്ച് തെറ്റിദ്ധാരണാപരമായ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും, മാധ്യമങ്ങൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

(ഒപ്പ്)
ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട.

Spread the love
Read Also  മാധ്യമ പ്രവർത്തകർക്ക് നേരേ വ്യാപക അക്രമത്തിനു സാധ്യത; ശബരിമലയിൽ നിന്ന് മാറാൻ മാധ്യമ പ്രവർത്തകരോട് നിർദ്ദേശം

Leave a Reply