കവി കുരീപ്പുഴ ശ്രീകുമാറിനു നേരേ വീണ്ടും സംഘപരിവാർ വധഭീഷണി. കഴിഞ്ഞ ദിവസം തൃശൂരിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് കുരീപ്പുഴ നടത്തിയ പ്രസംഗമാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വർഷം വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഞാൻ പ്രസംഗിച്ചതിന്റെ പേരിൽ എന്നെ ആക്രമിച്ച സംഘപരിവാർ അതിന്റെ വാർഷികം നടത്തുകയായിരുന്നുവെന്ന് കുരീപ്പുഴ ശ്രീകുമാർ പ്രതിപക്ഷം ന്യൂസിനോട് പ്രതികരിച്ചു. അശാന്തൻ, വടയമ്പാടി സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതു ഇടങ്ങൾ സംരക്ഷിക്കപ്പെടണമെന്നത് സംബന്ധിച്ച് പ്രസംഗിച്ചതിന്റെ പേരിലായിരുന്നു അന്ന് ആക്രമിക്കപ്പെട്ടത്. അത് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു. അതിന്റെ വാർഷികമായിട്ടാണ് ഞാൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ആചാരങ്ങളും സാമൂഹിക നീതിയുമെന്ന വിഷയത്തിലായിരുന്നു സാഹിത്യ അക്കാദമിയിലെ സെമിനാർ. അതിൽ കെ.പി. മോഹൻ, ആലോങ്കോട് ലീലാകൃഷ്ണൻ, ഡോ: രാജ പ്രസാദ്, ഡോ: നിസാ എസ്. ദാസ്, തമിഴ് എഴുത്തുകാരൻ വെങ്കിടേശൻ തുടങ്ങി പലരുമുണ്ടായിരുന്നു. സെമിനാർ ഉദ്‌ഘാടനം ചെയ്ത ഞാൻ ഒരു മതങ്ങളെയും ദൈവങ്ങളെയും വിമർശിക്കാതെ ഞാൻ എന്റെ അഭിപ്രായം പറയുകയായിരുന്നു. മരിച്ച മനുഷ്യനെ കുളിപ്പിക്കുന്നത് ദുരാചാരമാണ്, മുണ്ട് കോടി ഉടുപ്പിച്ച് കോലം വെയ്ക്കുന്നത് അനാചാരമാണ്, വായ്ക്കരി ഇടുന്നതു പോലെയുള്ള കാര്യങ്ങളെ വൈലോപ്പിളളി ഉൾപ്പെടെയുള്ളവർ വിമർശിച്ചിട്ടുള്ളതാണ്, അത് ആചാരമാണ് അനാചാരമാണ്, ഹരി ശ്രീ ഗണപതായ കുട്ടികളെ കൊണ്ട് ബലം പ്രയോഗിച്ച് എഴുതിപ്പിക്കുന്നത് ശിശുപീഡനമാണ്, ഹരിശ്രീഗണപതയേ നമ: എന്നെഴുതുന്നത് സ്വന്തം വിദ്യാഭ്യാസത്തിന്റെ അടിത്തറയായി കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളാരും കണ്ടിട്ടില്ല എന്നിങ്ങനെ പണ്ടേ ഞാൻ പറയുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്തത്.”

അക്കാദമി ഹാളിൽ വെച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമോ യാതൊന്നും ഉണ്ടായില്ലെന്നും എന്നാൽ ഇന്ന് വൈകുന്നേരം കരിങ്ങന്നൂരിൽ വീടിന് സമീപം പച്ച തെറി വിളിച്ച് കൊണ്ട് വീട് ആക്രമിക്കാൻ വരുകയായിരുന്നു. എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകാം. ഞാൻ അത് പ്രതീക്ഷിക്കുന്നുണ്ട്. സംഘപരിവാറിന് വേണമെങ്കിൽ എന്നെ കൽബുർഗിയാക്കാം എന്നും ഏത് നിമിഷവും താനത് പ്രതീക്ഷിക്കുന്നുണ്ടെന്നും ജീവന്റെ അവസാന ശ്വാസം വരെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുമെന്നും കുരീപ്പുഴ പറഞ്ഞു.

കുരീപ്പുഴയുടെ വീട് ആക്രമിക്കാനുള്ള സംഘപരിവാർ പ്രകടനം പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സംവിധായകൻ പ്രിയാനന്ദനെതിരെ സംഘപരിവാർ ആക്രമണം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും സംഘപരിവാർ കൊലവിളി കേരളത്തിൽ ഉയരുന്നത്. ജനാധിപത്യ വേദികളിൽ സംസാരിക്കുന്നതിന്റെ കായികമായി നേരിടുമെന്ന ആവർത്തിച്ചുള്ള സംഘപരിവാർ ഭീഷണിയാണ് കേരളത്തിൽ ഇപ്പോൾ തുടർന്ന് വരുന്നത്.

Read Also  അറസ്റ്റിലായവരുടെ 'ജാതി കണക്ക്' പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയമെന്ത്?: ജെയ്‌സൺ സി. കൂപ്പർ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here