Wednesday, January 19

സംഘപരിവാറിന്റെ നവകേരളാമോഡലിൽ ആശങ്ക: എഴുത്തുകാരുടെ പ്രസ്താവന

കേരളത്തിന്‍റെ സാസ്കാരിക ജീവിതത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന ചില സംഭവങ്ങളെ പിന്‍പറ്റി ഞങ്ങള്‍, ഒരു സംഘം എഴുത്തുകാരും കലാപ്രവര്‍ത്തകരും, പൊതുവായ ഒരാശങ്ക പങ്കുവെയ്ക്കുകയാണ് ഇവിടെ :-ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് ഒരു കേരളീയ രീതി കണ്ടുപിടിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍, “മാതൃഭൂമി”യുടെ പേരില്‍ എന്ന് തോന്നുന്നു. അത്രമാത്രം വെറുപ്പ്‌ പൂശിയസന്ദേശങ്ങളും നിന്ദ്യമായ നുണപ്രചരണങ്ങളും കാണുന്നു, ഇത് നമ്മുടെ സമൂഹത്തില്‍ അനാവശ്യ മായ ശത്രുതയും വെറുപ്പും കൊണ്ടുവരുന്നു. നമ്മുടെ സാമൂഹ്യജീവിത ത്തെ പിളര്‍ക്കുന്നു.
വാസ്തവത്തില്‍, ഈ നീക്കങ്ങള്‍ “മാതൃഭൂമി”ക്ക് എതിരെ മാത്രമല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ മാത്രമല്ല, നമ്മുടെ സാമൂഹ്യജീവിതത്തിനെതിരെ കൂടിയാണ്.
ഒരു വര്‍ഗ്ഗീയലഹളകൊണ്ട് കേരളീയ സമൂഹത്തില്‍ സാധിക്കുമെന്ന് തോന്നാത്ത ഹിന്ദുധ്രുവീകരണത്തിനായി മലയാളി സമൂഹത്തിന്റെ സാക്ഷരതയെ ഇരയാക്കുകയാണ്, മലയാളീ സാക്ഷരതയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് ഹിന്ദു സവര്‍ണ്ണബോധത്തിന്റെ ഒരു “നരേറ്റീവ്” ഉണ്ടാക്കുക, അതിനു കീഴെ എല്ലാ മതവിശ്വാസങ്ങളെയും അരക്ഷിതമാക്കുക. അതാണ്‌ അവര്‍ ചെയ്യുന്നത്. ജനാധിപത്യജീവിതത്തിന്റെ വലിയ പാരമ്പര്യമുള്ള ഇന്ത്യയുടെ സാമൂഹികജീവിതത്തെ അട്ടിമറിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് കേരളത്തില്‍ അങ്ങനെയൊരു അവസരം ഇതിലൂടെ കണ്ടെത്തുകയാണ് അവര്‍. ഇതിനെ നാം ചെറുക്കണം, രാഷ്ട്രീയമായും സാംസ്കാരികമായും.

അതുകൊണ്ട് സംഘപരിവാര്‍ ഇപ്പോള്‍ പരീക്ഷിക്കുന്ന ഈ “കേരളാമോഡല്‍” നമ്മുടെ സമൂഹത്തിന്റെ ദേശസ്വത്വത്തെത്തന്നെ അപകടത്തില്‍ പെടുത്തുന്നതാണ്. ഇതിനെതിരെ നാം കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കണം, ഇതിനെ പ്രതിരോധിക്കാന്‍ തുറന്നതും ജനാധിപത്യപരവുമായ എല്ലാ ശ്രമങ്ങളും വേണം. രാഷ്ട്രീയമായും സാംസ്കാരികമായും അതിനുള്ള വഴികള്‍ തേടണം. നമ്മുക്കും നമ്മുടെ കുട്ടികള്‍ക്കും ഈ നാടിനും വേണ്ടി.
(ഒരു കൂട്ടം എഴുത്തുകാര്‍)

Spread the love
Read Also  ഗാഡ്ഗിൽ എന്ന ഉപാസകനെ അപമാനിച്ചു ആട്ടിയോടിച്ചതിന്റെ ഫലങ്ങളാണ് അടിക്കടിയുണ്ടാകുന്ന മനുഷ്യനിർമ്മിതദുരന്തങ്ങൾ