Saturday, January 29

സാനിറ്ററി നാപ്ക്കിന് നികുതി ഒഴിവാക്കി

ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ സാനിറ്ററി നാപ്ക്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ ആണ് തീരുമാനമുണ്ടായത്. നേരത്തെ 12 ശതമാനം നികുതിയാണ് സാനിറ്ററി നാപ്ക്കിന് ചുമത്തിയിരുന്നത്. അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്മെന്റ് കമ്മിറ്റി ജിഎസ്ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കി. സാനിറ്ററി നാപ്‌കിനു നികുതി ഏർപ്പെടുത്തിയത് ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിരഹിത ഉത്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്.

 

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കൗണ്‍സിലില്‍ തീരുമാനമായി. നിരവധി ഉല്പന്നങ്ങളെ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം സ്ലാബിലേക്ക് കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.

Spread the love
Read Also  ഇന്ധന വില വർദ്ധിച്ചാലും കേരളം നികുതി കുറയ്ക്കില്ല; തോമസ് ഐസക്