Monday, January 24

നാനൂറ് കൊല്ലമായി സ്ത്രീകള്‍ പ്രസവിക്കാത്ത ഗ്രാമം

ശാപം കിട്ടിയതെന്ന വിശ്വാസത്തില്‍ നാനൂറ് കൊല്ലമായി സ്ത്രീകള്‍ പ്രസവിക്കാത്ത ഒരു ഗ്രാമമുണ്ട്. അതും ഇന്ത്യയില്‍ തന്നെ. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലെ സങ്ക ശ്യാം ജി ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കാത്തത്.

ഗ്രാമത്തിന് ശാപമുണ്ടെന്ന വിശ്വാസത്താലാണ് ആ ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകാത്തത്. ആരെങ്കിലും അവിടെ പ്രസവിക്കാന്‍ തയ്യാറായാല്‍ കുഞ്ഞിന് വൈകല്യം സംഭവിക്കുകയോ അമ്മയും കുഞ്ഞും മരിച്ചു പോകുകയോ ചെയ്യുമെന്നാണ് വിശ്വാസം. അതിനാല്‍ സ്ത്രീകള്‍ പ്രസവിക്കാനായി ഗ്രാമാതിര്‍ത്തി വിട്ടു പോവുകയാണ് പതിവ്.

തൊണ്ണൂറ് ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. അത്യാവശ്യഘട്ടം വന്നാല്‍ സ്ത്രീകളെ പ്രസവിക്കാനായി ഗ്രാമത്തിന് പുറത്ത് കൊണ്ടുപോകുമെന്നും ഗ്രാമത്തലവന്‍ നരേന്ദ്ര ഗുജറാര്‍ പറയുന്നു. ഗ്രാമത്തിലെ ക്ഷേത്രനിര്‍മ്മാണത്തിന് സ്ത്രീ മൂലം തടസ്സം നേരിട്ടതാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

16ാം നൂറ്റാണ്ടില്‍ ഗ്രാമത്തില്‍ ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിനിടെ ഒരു സ്ത്രീ ഗോതമ്പ് കുത്തിയത് ദൈവങ്ങള്‍ക്ക് ഇഷ്ടമായില്ലെന്നും അതിനാല്‍ ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെട്ടുവെന്നുമാണ് ഗ്രാമത്തിലെ പ്രായമായവര്‍ വിശ്വസിക്കുന്നത്. അതിന് ശേഷമാണ് ഗ്രാമത്തിനകത്ത് സ്ത്രീകള്‍ പ്രസവിക്കാതായതെന്നും പറയപ്പെടുന്നു. അത്യാവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവിക്കാനായി ഗ്രാമത്തിന് പുറത്ത് മുറി സജ്ജമാക്കിയിട്ടുണ്ട്.

 

Spread the love
Read Also  സി എ എ കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയാകുന്നു ; കൂട്ടരാജികൾ തടയാനാവാതെ ബി ജെ പി നേതൃത്വം

Leave a Reply