Friday, September 17

സർഫാസി നിയമം മൂലം ഈ വർഷം കിടപ്പാടം നഷ്ട്ടപെട്ടത് 1800 പേർക്ക്; 14000 പേർ ഭീഷണിയിൽ

സർഫാസി നിയമം മൂലം ഈ വർഷം മാത്രം കിടപ്പാടം നഷ്ട്ടപെട്ടത് 1800ൽ അധികം പേർക്ക്. 140000ത്തിൽ അധികം ആളുകൾ കുടിയിറക്കി ഭീഷണിയിലുമാണ്. കിടപ്പാടം നഷ്ടമായവരില്‍ ഏറെയും വയനാട്, ഇടുക്കി, പാലക്കാട് ജില്ലക്കാരാണ്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്ന വന്‍കിടക്കാരെ ലക്ഷ്യമിട്ട് 2002ല്‍ കൊണ്ടുവന്ന നിയമമാണ് സർഫാസി എങ്കിലും വൻകിടക്കാരെ ഒന്നും ചെയ്യാൻ ഈ നിയമം മൂലം സാധിച്ചിട്ടില്ല. പകരം ബാങ്കുകൾക്ക് സാധാരണക്കാരെ നേരിട്ട് ജപ്തി ചെയ്യാനുള്ള അധികാരം മൂലം പാവപ്പെട്ടവർ കുടിയിറക്കപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്.

നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി കിട്ടാത്തതിനെത്തുടർന്ന് ഇതേ കുറിച്ച് പഠിക്കാന്‍ പ്രത്യേക നിയമസഭ സമിതിയെ നിയോഗിക്കുകയായിരുന്നു. എസ്.ശർമ്മ അദ്ധ്യക്ഷനായ 11 അം​ഗ സ​മി​തി​യി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ, ജെ​യിം​സ്​ മാ​ത്യു, മോ​ൻ​സ്​ ജോ​സ​ഫ്, എ. ​പ്ര​ദീ​പ്​​കു​മാ​ർ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, വി.​ഡി. സ​തീ​ശ​ൻ, കെ. ​സു​രേ​ഷ്​​കു​റു​പ്പ്, എം. ​ഉ​മ്മ​ർ, എ​ൻ. വി​ജ​യ​ൻപി​ള്ള എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു. സമിതി ആ​റ്​ മാ​സ​ത്തി​ന​കം സ​ഭ​യി​ൽ റി​പ്പോ​ർ​ട്ട്​​ സ​മ​ർ​പ്പി​ക്ക​ണം.

1796 പേര്‍ക്ക് സര്‍ഫാസിയില്‍ കുരുങ്ങി കിടപ്പാടം നഷ്ടപ്പെട്ടുവെന്നാണ് കഴിഞ്ഞ പതിനൊന്ന് മാസത്തെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകുന്നത്. 8370 പേർക്ക് വയനാട്ടിൽ നോട്ടീസ് നല്‍കിയിരിക്കുന്നു. തിരുവന്തപുരത്ത് 1760 പേരും. പാലക്കാട് 808ഉം, ഇടുക്കിയല്‍ 688 പേരും കുടിയിറക്ക് ഭീഷണിയിലാണ്. മറ്റ് ജില്ലകളിലെ കണക്ക് കൂടി പരിശോധിച്ചാല്‍ പതിനാലായിരത്തോളം പേര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കിടപ്പാടം നഷ്ട്ടപെടാവുന്ന അവസ്ഥയിലാണ്.

സർഫാസി നിയമത്തിനെതിരെ എറണാകുളത്ത് പ്രീത ഷാജി നടത്തി വരുന്ന സമരം തുടരുകയാണ്. വായ്‌പ്പ എടുത്ത തുകയുടെ 150 ഇരട്ടിയിലധികമാണ് പ്രീത ഷാജിയ്ക്ക് തിരിച്ചടക്കേണ്ടത്. ഇതിനായി തന്റെ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ കഴിഞ്ഞ രണ്ട് വർഷത്തോളമായി പ്രീത ഷാജി സമരത്തിലാണ്.

Spread the love
Read Also  പ്രീത ഷാജിയെ അറസ്റ്റ് ചെയ്ത ഈ സർക്കാർ ആർക്കൊപ്പമാണ്?

Leave a Reply