മോദിസ്തുതി കോൺഗ്രസ്സിൻ്റെ അസ്തിവാരം തോണ്ടുന്ന നിലയിലേക്ക് അധപതിക്കുന്നു. നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിനുശേഷം പാർട്ടിയിൽ തുടർച്ചയായി നേതാക്കൾ മോദിയെ വാഴ്ത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണു. എ പി അബ്ദുള്ളക്കുട്ടി മോദിയെ സ്തുതിച്ചതിനുശേഷമായിരുന്നു പാർട്ടി വിട്ടത്. അതുകൊണ്ടുതന്നെയാണു മുരളീധരനും ശശി തരൂരിനെതിരെ നിലപാടെടുത്തിരിക്കുന്നത്

ഭാര്യ സുനന്ദ പുഷ്കറിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി കോടതിയിൽ  വെള്ളിയാഴ്ച വാദം തുടങ്ങിയിരുന്നു. ശശി തരൂരിനെതിരെ  പ്രോസിക്യൂഷൻ ശക്തമായ വാദിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ വാദം ദുർബലമാക്കാനുള്ള ബ്ലാക്ക് മെയിലിംഗ് കളിയുടെ ഫലമായി തരൂരും ബി ജെ പിയുമായുള്ള ഒത്തുകളിയാവാം മോദി സ്തുതിയെന്ന് കരുതി സമാധാനിക്കുകയാണു കോൺഗ്രസ്സ് നേതൃത്വം. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ബെന്നി ബെഹ് നാനും തരൂരിനെതിരെ രംഗത്തുവന്നിട്ടുണ്ട്

 ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പ്രസ്താവനയിറക്കിയത് കെ മുരളീധരൻ എം പിയാണു. തരൂർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോദി സ്തുതി നടത്തിയതിനെതിരേ കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയർന്നുതുടങ്ങി. മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോയി സ്തുതിക്കണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ഇടയ്ക്ക് മോദി സ്തുതി നടത്തിയാല്‍ മാത്രമേ വിമര്‍ശനം ഏല്‍ക്കുകയുള്ളുവെന്നാണ് ചിലരുടെ വിചാരം. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസില്‍ നില്‍ക്കേണ്ട. ശക്തമായ മോദി വിരുദ്ധത പറഞ്ഞിട്ട് തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയത്. അത് ആരും മറക്കണ്ടേന്നും കെ.മുരളീധരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയത്തിൽ ഇപ്പോൾ ഭിന്നസ്വരം ഉയരുന്നുണ്ടെങ്കിലും നിലവിലെ വിവാദം വരുന്ന ഉപതിരഞ്ഞെടുപ്പിനെയൊന്നും ബാധിക്കില്ല. മോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന ആളായിരുന്നു തരൂര്‍. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയില്ല. വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ എത്തിയില്ലെങ്കിലും വിജയിക്കും. ഇത്തരത്തില്‍ മോദി സ്തുതി നടത്തിയ തരൂരിനെതിരേ നടപടിയെടുക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നല്ല വാക്കിനുപോലും അർഹരല്ല മോദിയും ബി ജെ പിയും. യു.പി.എ സര്‍ക്കാര്‍ പത്ത് വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ എല്ലാവരും ബഹുമാനിക്കുന്ന മന്‍മോഹന്‍ സിങ്ങിനെപോലും കുറ്റപ്പെടുത്തിയവരാണ് ബി.ജെ.പിയും മോദിയും. മോദി കുറെ കക്കൂസ് ഉണ്ടാക്കി എന്നതാണ് വലിയ കാര്യമായി പറയുന്നത്. എന്നാല്‍ ഈ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞത് ഈ നേതാക്കളൊക്കെ തന്നെയാണ്. . തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞത്. പക്ഷെ ജനങ്ങള്‍ പാഠം പഠിപ്പിച്ചോളുമെന്നും മുരളിധരൻ കൂട്ടിച്ചേർത്തു

ആരായാലും പാര്‍ട്ടി ജനപ്രതിനിധികളാണെങ്കില്‍ പാര്‍ട്ടി നയം അനുസരിക്കണം. അല്ലാത്തവര്‍ ബി.ജെ.പിയിലേക്ക് പോവണം. താനൊക്കെ പണ്ട് പാര്‍ട്ടിക്ക് പുറത്ത് പോയി മടുത്തിട്ട് തിരിച്ച് വന്നവരാണ്.

Read Also  ശിശുദിനം മോദിയുടെ ജന്മദിനമോ ? നെഹ്റുവില്ലാതെ മോദിചിത്രവുമായി ശിശുദിനറാലി

LEAVE A REPLY

Please enter your comment!
Please enter your name here