Sunday, January 16

സുനന്ദ പുഷ്‌കര്‍ കേസില്‍ പ്രത്യേക അന്വേഷണം വെണ്ടെന്ന് സുപ്രീം കോടതി

ശശി തരൂര്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സുനന്ദ പുഷ്‌കര്‍ കേസില്‍ പ്രത്യേക അന്വേഷണം വെണ്ടെന്ന് സുപ്രീം കോടതി. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന കേസായതിനാലും വിചാരണ തുടങ്ങാനിരക്കുന്നതിനാലും വീണ്ടും ഒരു അന്വേഷണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അബ്ദുള്‍ നാസര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ സമാന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.

കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഇതിനിടെ, കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

തരൂരും പോലീസും ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സ്വാമിക്ക് കേസുമായി ബന്ധപ്പെടാനുള്ള അവകാശമില്ലെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്‍റെ വാദം. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ഈ മാസം 26 ലേക്ക് മാറ്റിയിരുന്നു. അതിനിടെയാണ് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്.

Spread the love
Read Also  നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങൾ ദിലീപിനു കൈമാറരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ