2006ലാണ് 5 വയസുകാരൻ നീലകണ്ഠനെ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ശാസ്താം കോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത് . 2011ൽ മാറി മാറി വന്ന പാപ്പാന്മാരുടെ ചട്ടം പഠിപ്പിക്കലിന്റെ ഭാഗമായി ഉണ്ടായ ക്ഷതം ആ കുസൃതിക്കാരൻ കുഞ്ഞിനെ ആജീവനാന്തം അംഗപരിമിതനാക്കി. ഭേദ്യത്താൽ ഉണ്ടായ ഒടിവ് യഥാവിധി കൃത്യമായി ചികിൽസിക്കാത്തതു കാരണം Ankylosis എന്ന അവസ്ഥയിൽ എത്തുകയായിരുന്നു .ബാക്കിയുള്ള മൂന്നു കാലുകളിൽ ഒരെണ്ണം നിരന്തരം കോൺക്രീറ്റ് തറയിൽ നിന്നു പാദ രോഗ ഗ്രസ്തമായി .കൂടാതെ എപ്പോഴും ചങ്ങല കിടന്ന് മറ്റു രണ്ടു കാലുകളിലും വ്രണം നിറഞ്ഞു പഴുത്തു ..തന്നെ കാണാൻ വരുന്ന ആളുകളെ തുമ്പി കൈ നീട്ടി വേദനയുള്ള കാലുകൾ തൊട്ടു കാണിച്ചു കൊണ്ടിരുന്നു നീലകണ്ഠൻ .മൃഗസ്നേഹിയായ റോഷൻ എന്നയാൾ ആ വീഡിയോ പുറത്തു വിട്ടതോടെ നീലകണ്ഠന്റെ യാതന ലോകമറിഞ്ഞു .ഹൈ കോടതി സ്വെമേധയാ കേസ് എടുത്തു .കോടതിക്കൊപ്പം Society for Elephants Welfare(SEW),People for Animals Trivandrum (PFA)എന്നീ സംഘടനകളും ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും അനാസ്‌ഥയ്ക്ക് എതിരെ യോജിക്കുകയും നീലകണ്ഠനെ ഉടനടി ഇന്ത്യയിലെ ഒരേ ഒരു ആന ആശുപത്രിയായ Wild life SOS Elephant Hospital ലേക്ക് ചികിത്സയ്ക്കായി മാറ്റണമെന്ന് അപേക്ഷിക്കുകയും ചെയ്തു .Alfi എന്ന സംഘടനയും ഹർജിയുമായി സന്നിഹിതമായിരുന്നു ..ആഗ്രയിലുള്ള Wild life SOS യിൽ 27 ആനകളാണ് ഇപ്പോൾ ഉള്ളത് .മദപ്പാട് സമയത്തു പോലും ചങ്ങല ഇല്ലാതെ സർവ സ്വതന്ത്രരായി ആനകൾ കഴിയുന്ന ഇടം നീലകണ്ഠന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം ആണ് എന്ന് ഉത്തമ ബോധ്യം വന്നത് കൊണ്ടാണ് SEW, PFA എന്നീ സംഘടനകൾ ശ്രി അനിൽ ശിവരാമൻ എന്ന മുതിർന്ന അഭിഭാഷകൻ മുഖാന്തിരം കോടതിയോട് നീലകണ്ഠനെ മാറ്റാൻ അഭ്യർഥിച്ചത് .എന്നാൽ ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചു 2മാസത്തേക്ക് വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂർ ആന സങ്കേതത്തിലേക്ക് തല്ക്കാലം മാറ്റാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു .എല്ലാ 15ദിവസം കൂടുമ്പോഴും നീലകണ്ഠന്റെ റിപ്പോർട്ട്‌ നൽകാനും 24മണിക്കൂർ ഒരു വെറ്റിറനറി ഡോക്ടർ ന്റെ സേവനം ലഭ്യമാക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട് .2മാസം കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെടുമ്പോൾ WSOS ലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നതാണ് .കോട്ടൂരിലേക്ക് മാറ്റുമ്പോൾ വേറെയും ചില ഉപാധികൾ കൂടി പരിഗണിക്കണം എന്ന SEW,PFA എന്നീ സംഘടനകൾ ചൊവ്വാഴ്ച്ച കോടതിയോട് അഭ്യർഥിക്കുന്നുണ്ട് ..

Read Also  ക്ഷേത്ര പരിസരത്തുതന്നെയാണ് ആനകൾ ഏറ്റവും കടുത്ത ശിക്ഷയേറ്റുവാങ്ങുന്നത് PETA പുറത്തുവിടുന്ന ദൃശ്യങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here