Wednesday, January 19

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സൗദി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ വെച്ച് മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടതായി സൗദി അറേബ്യ. വെള്ളിയാഴ്ച രാത്രി വൈകി സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ മാധ്യമപ്രവര്‍ത്തകനാണ് ജമാല്‍ ഖഷോഗി.

ഒക്ടോബര്‍ 2 മുതലാണ് ഖഷോഗിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം, ജനറല്‍ ഇന്റലിജന്‍സ് തലപ്പത്ത് നിന്ന് കേണല്‍ അഹമദ് അല്‍അസീരിയെയും റോയല്‍ കോര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് സൗദ് അല്‍ഖഹ്താനിയെയും പുറത്താക്കി രാജകീയ ഉത്തരവും വന്നിട്ടുണ്ട്. ജനറല്‍ ഇന്റലിജന്‍സ് ഏജന്‍സി പുനഃസംഘടിപ്പിക്കാന്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

Spread the love
Read Also  പ്രവാസികൾക്ക് വൻ തിരിച്ചടി;വിവിധ മേഖലകളിൽ നൂറു ശതമാനം സ്വദേശിവത്ക്കരണവുമായി സൗദി

Leave a Reply