Saturday, January 29

സൗദി ദിവസവും 12,000 ഉംറ വിസകള്‍ വിതരണം ചെയ്യുന്നു

സൗദി ദിവസവും ശരാശരി 12,000 ഉംറ വിസകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 2.82 ലക്ഷം വിസകള്‍ അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി.സെപ്റ്റംബര്‍ 11 മുതല്‍ ഈ മാസം നാലുവരെ 2,82,124 ഉംറ തീര്‍ഥാടകര്‍ക്കാണ് വിസ അനുവദിച്ചത്. ഇതില്‍ 96,038 ലക്ഷം തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലെത്തിയതായും മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണ്‍ അവസാനിച്ചതിനുശേഷം കുറഞ്ഞ കാലയളവില്‍ ആദ്യമായാണ് ഇത്രയും ഉംറ തീര്‍ഥാടകര്‍ എത്തുന്നത്. നിലവില്‍ 87,232 വിദേശ തീര്‍ഥാടകരാണ് പുണ്യഭൂമിയിലുള്ളത്.

ഇതില്‍ 65,967 പേര്‍ മക്കയിലും 21,265 പേര്‍ മദീനയിലുമാണ്. കേരളത്തില്‍നിന്നുള്ള ഉംറ തീര്‍ഥാടകരും മക്ക, മദീന എന്നിവിടങ്ങളിലുണ്ട്. ഈ സീസണില്‍ 8,806 തീര്‍ഥാടകര്‍ ഉംറ കര്‍മം പൂര്‍ത്തിയാക്കി മാതൃരാജ്യങ്ങളിലേക്ക് മടങ്ങി. 24 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്താനില്‍ നിന്നാണ്. ഈ കാലയളവില്‍ 25,580 ഉംറ തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തിയത്. ഇന്തോനേഷ്യ, ശ്രീലങ്ക, ജോര്‍ദാന്‍ എന്നിവിടങ്ങളിലുള്ള തീര്‍ഥാടകരും പുണ്യഭൂമിയില്‍ ഉണ്ട്.

Spread the love
Read Also  സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണം

Leave a Reply