Sunday, January 16

ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ വിതരണം ചെയ്യാന്‍ താല്‍പര്യമറിയിച്ച് സൗദി

ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണയിറക്കുമതിയില്‍ കുറവ് വരികയാണെങ്കില്‍ ഈ വിടവിലേക്കാവശ്യമായ എണ്ണ നല്‍കാന്‍ സൗദി തയ്യാറാകുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യക്ക് ആവശ്യമായ എണ്ണ നല്‍കാനും നിലവില്‍ നല്‍കുന്നതില്‍ നിന്നും അധികമായി നാല്‍പത് ലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇന്ത്യക്ക് നല്‍കാനും സൗദി സന്നദ്ധത പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവിലെ അവസ്ഥയില്‍ ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി ഇന്ത്യ തുടരുമെന്നു തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.

എങ്കിലും അടുത്ത മാസം ഇറാനുമേലുള്ള ഉപരോധം അമേരിക്ക ശക്തമാക്കുമ്പോള് ഇവിടെ നിന്നുള്ള എണ്ണയിറക്കുമതിയില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് മറികടക്കാനാണ് സൌദി ഇന്ത്യക്ക് സഹായവുമായി രംഗത്തെത്തുന്നതെന്നാണ് വിവരം. അടുത്ത മാസം നാല് മുതലാണ് ഇറാനെതിരെ അമേരിക്ക ഉപരോധം കൂടുതല്‍ ശക്തമാക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇവിടെ നിന്നുള്ള എണ്ണയിറക്കുമതിയില്‍ നിന്നും പിന്മാറുമെന്ന് കാണിച്ചു നിരവധി കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഇറാന്റെ എണ്ണ വിപണിയിലെ ഏറ്റവും വലിയ രണ്ടാം രാജ്യമാണ് ഇന്ത്യ. ചൈനയിലേക്കാണ് ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും കൂടുതല്‍ കയറ്റുമതിയും നടക്കുന്നത്. ചൈനയോടും ഇന്ത്യയോടും ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് അധികമായി 10 ലക്ഷം ബാരല്‍ വീതം എണ്ണ നവംബറില്‍ സഊദിഅറേബ്യയില്‍ നിന്ന് തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം ഉദ്യോഗികമായി കമ്പനികളോ ബന്ധപ്പെട്ട അധികൃതരോ വ്യക്തമാക്കിയിട്ടില്ല.

ഉപരോധം ശക്തമാകുമ്പോള്‍ ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കമ്പനികള്‍ മുന്‍കരുതലെന്നോണമാണ് സഊദിയില്‍ നിന്നും അധിക എണ്ണ ആവശ്യപ്പെട്ടതെന്നാണ് വിവരം.വിവിധ കമ്പനികള്‍ നവംബറില്‍ 90 ലക്ഷം ബാരല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു തുടര്‍ന്നുള്ള മാസങ്ങളിലും തുടരാനാകുമോ എന്നതു സംബന്ധിച്ചാണ് ആശങ്ക. ഇതു പരിഹരിക്കാന്‍ എളുപ്പമാര്‍ഗം ഗള്‍ഫില്‍ നിന്നുള്ള എണ്ണ ഇറക്കു മതി കൂട്ടുകയാണ്. നിലവില്‍ സഊദിയില്‍ നിന്നും ഇന്ത്യ പ്രതിമാസം ശരാശരി 2.5 കോടി ബാരല്‍ എണ്ണയെന്ന തോതിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി സംസാരിച്ചിരുന്നുവെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Spread the love
Read Also  കോവിഡ് വ്യാപനം 20 രാജ്യങ്ങളിൽ നിന്നും പ്രവേശന വിലക്കേർപ്പെടുത്തി സൗദി

Leave a Reply