സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി ദേശ സുരക്ഷ വകുപ്പും ഊർജ മന്ത്രിയും അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം.

റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ച ആറിനും ആറരക്കും ഇടയ്ക്കായിരുന്നു സംഭവമെന്ന് ദേശ സുരക്ഷാ വകുപ്പി​​​ന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ഈ രണ്ട് സ്റ്റേഷനുകളിലെയും പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കയാണെന്ന് ഊർജ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണം നടന്നിരുന്നു. ‘ബാഹ്യ ശക്തി’കളുടെ കൈവിട്ട കളിയാണിതെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഇറാനുമായുള്ള ആണവക്കരാറിൽനിന്നു യുഎസ് കഴിഞ്ഞ വർഷം ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്നുള്ള അനിശ്ചിതത്വം രൂക്ഷമാക്കുന്നതാണു സംഭവ വികാസം. തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് ഇറാന്റെ ഭീഷണിയുള്ളതായി ആരോപിച്ച് യുഎസ് കഴ‍ിഞ്ഞദിവസം സേനാ നീക്കം ആരംഭിച്ചിരുന്നു. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിൽ ഒന്നെന്നു സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

ഇതിനു പുറമെയാണ് സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

Read Also  ആസ് ഐ ലേ ഡൈയിങ് / ദ ഗ്രേവ്ലെസ്

LEAVE A REPLY

Please enter your comment!
Please enter your name here