Monday, January 17

ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ സൗദി നിര്‍ദേശം

ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ നിര്‍ദേശം. ഇതു സംബന്ധിച്ച മാര്‍ഗരേഖ അടുത്തയാഴ്ച കൗണ്‍സില്‍ പരിഗണിക്കും. നഴ്സിങ് ഉള്‍പ്പെടെയുള്ള ജോലികളില്‍ പരമാവധി സ്വദേശികളെ നിയമിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആരോഗ്യ സമിതി നിര്‍ദേശിച്ചു. മലയാളി നഴ്സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ നീക്കം തിരിച്ചടിയാവും.

റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനയോഗത്തിലാണ് ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കണമെന്ന് ശൂറാ കൗണ്‍സില്‍ ആരോഗ്യസമിതി നിര്‍ദേശിച്ചത്. പൊതു ജനങ്ങള്‍ക്ക് രാജ്യത്തെ ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ അവലോകനം ചെയ്യും. ഒ.പി. വിഭാഗത്തിന്റെ പ്രവര്‍ത്തനക്ഷമത, ചികിത്സയ്ക്കായി കാത്തിരിക്കുന്ന സമയം, അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ കാര്യക്ഷമത എന്നിവയും ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. സൗദിയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളില്‍ വിദേശികള്‍ക്കാണ് ആധിപത്യം. നഴ്സുമാരില്‍ 75 ശതമാനവും ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഡോക്ടര്‍മാരില്‍ 90 ശതമാനവും വിദേശികളാണ്. അതിനാല്‍ ആരോഗ്യമേഖലയിലെ സ്വദേശിവത്കരണം നൂറുകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്താന്‍ ഇടവരുത്തും.

 

Spread the love
Read Also  അന്താരാഷ്ട്ര ചലച്ചിത്രമേള അനിശ്ചിതത്വത്തില്‍

Leave a Reply