Wednesday, January 19

ഉംറ തീര്‍ഥാടകര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

സൗദിയില്‍ എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. സൗദിയിലുളള 20 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഓരോ വര്‍ഷവും രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ദ്വൈവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. രാജ്യത്ത് മുപ്പതു രാജ്യങ്ങളില്‍നിന്നുള്ള ഇരുപതു ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ 64 ശതമാനം വനിതകളാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മാനവശേഷി വികസന നിധിയുമായി സഹകരിച്ച് തൊഴില്‍ പരിശീലനം പദ്ധതി നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Spread the love