Wednesday, January 19

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂര്‍ സേവനമൊരുക്കി സൗദി റെഡ്ക്രസന്റ്

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഇരു ഹറമുകളിലേക്കും ഹാജിമാരുടെ വരവ് തുടങ്ങിയതോടെ തീര്‍ഥാടകര്‍ക്ക് മുഴുവന്‍ സമയവും സേവനമൊരുക്കി സൗദി റെഡ്ക്രസന്റ്. സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ , പാരാമെഡിക്കല്‍, ടെക്‌നികല്‍ ഉള്‍പ്പെടെ രണ്ടായിരത്തി അറുനൂറ്റി മുപ്പത്തി ഒന്ന് ജീവനവക്കാരും 105 ആംബുലന്‍സുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും 69 അടിയന്തര സേവന കേന്ദ്രങ്ങള്‍ , മിന , മുസ്തലിഫാ , അറഫാ ഇന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ ആംബുലന്‍സുകള്‍, 27 മോട്ടോര്‍സൈറ്റുകള്‍ ,അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ജിദ്ധ-മക്ക-മദീന എക്‌സ്പ്രസ്സ് ഹൈവേകളില്‍ പ്രത്യേക മെഡിക്കല്‍ സംഘവും ഉണ്ടാവുമെന്നും റെഡ്ക്രസന്റ് ചെയര്‍മാന്‍ അറിയിച്ചു.

Spread the love
Read Also  10 വയസ്സുകാരനായ ബാലൻ പ്രകടനം നടത്തിയതിനു വധശിക്ഷയുമായി സൗദി ; ആംനെസ്റ്റി ഇടപെടൽ ശക്തമാകുന്നു

Leave a Reply