Friday, January 21

തൊഴില്‍ പ്രശ്‌ന പരിഹാരത്തിന് സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു

തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യയില്‍ പ്രത്യേക കോടതികള്‍ നിലവില്‍ വരുന്നു. കോടതികള്‍ അടുത്ത ഹിജ്റ വര്‍ഷാരംഭത്തില്‍ നിലവില്‍ വരുമെന്ന് സൗദി നീതിന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. ജിദ്ദ, അബഹ,റിയാദ്,മക്ക, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. മറ്റ് സ്ഥലങ്ങളിലെ തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതാതു സ്ഥലങ്ങളിലെ കോടതികളില്‍ 27ല്‍ പരം തൊഴില്‍ കോടതികളുടെ ബെഞ്ചുകള്‍ സ്ഥാപിക്കും.

തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് തൊഴില്‍ കോടതികള്‍ വേറേയുമുണ്ടാവും. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കുന്നതിനാണ് പുതിയ സംവിധാനം. തൊഴില്‍ കോടതികളില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ജഡ്ജിമാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. പ്രത്യേക കോടതികള്‍ നിലവില്‍ വരുന്നതോടെ തൊഴില്‍ കേസുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനുള്ള കാലതാമസം കുറയുമെന്നാണ് വിലയിരുത്തല്‍. പുതുതായി പ്രാബല്യത്തില്‍ വരുന്ന തൊഴില്‍ കോടതികളില്‍ കടലാസുകളും സീലുകളുമുണ്ടാവില്ലന്ന് ശൈഖ് ഡോ. വലീദ് അറിയിച്ചു.

Spread the love
Read Also  ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ വിതരണം ചെയ്യാന്‍ താല്‍പര്യമറിയിച്ച് സൗദി