Monday, January 17

സൗദിയിൽ ചരിത്രം; സ്ത്രീകൾ വാഹനവുമായി നിരത്തിൽ

ഇന്നലെ സൗദി സ്ത്രീകളെ സംബന്ധിച്ച ചരിത്ര ദിവസമായിരുന്നു. സൗദി സ്ത്രീകൾ വാഹനം ഓടിക്കരുതെന്നുള്ള നിയമം റദ്ദാക്കുകയും ഈ മാസം 24 മുതൽ സൗദി സ്ത്രീകൾക്ക് അതിനുള്ള അംഗീകാരം ഭരണാധികാരി സൽമാൻ രാജാവ് നൽകുക കൂടി ചെയ്തതോടെയാണ് സൗദി നിരത്തുകളിൽ ഇന്നലെ ചരിത്ര നിമിഷങ്ങൾ പിറന്നത്. അര ലക്ഷത്തിലധികം സൗദി സ്ത്രീകൾക്കാണ് പുതിയതായി വാഹനം ഓടിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.

ആദ്യമായി വാഹനം ഓടിച്ചതിലുള്ള സന്തോഷം സോഷ്യൽ മീഡിയകൾ വഴി മിക്ക വനിതകളും പങ്കു വെച്ചു.

അതേസമയം സൗദിയിൽ നിന്ന് സ്ത്രീകൾ വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. പുരുഷന്മാർക്ക് ഡ്രൈവിംഗ് ടെസ്റ്റുകൾ പോലും ആവശ്യമില്ല എന്നും സ്ത്രീകൾക്ക് ഇക്കാര്യത്തിൽ കൂടതൽ കർശന നിയമങ്ങൾ ആണെന്നും ചിലർ ട്വീറ്റ് ചെയ്തു.

Spread the love
Read Also  ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാക്കാന്‍ പുതിയ പദ്ധതിയുമായി സൗദി ഹജ്ജ് മന്ത്രാലയം

Leave a Reply