Friday, September 17

റായ് സിനിമകളിലൂടെ അനശ്വരനായ സൗമിത്ര ചാറ്റർജി ഇനി ഓർമ്മ

 

സത്യജിത് റേ ചലച്ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) ഇനി ഓർമ. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില തീരെ മോശമാവുകയായിരുന്നു. ഉച്ചയോടെ അന്തരിച്ച നടന്റെ മൃതദേഹം വൈകുന്നേരം മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു

അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ച മഹത്‌വ്യക്തിത്വമായിരുന്നു സൗമിത്ര. സത്യജിത് റേയ്‌ക്കൊപ്പം 14 സിനിമകളിൽ പ്രവർത്തിച്ചു. റേയുടെ 1959ൽ പുറത്തിറങ്ങിയ അപുർ സൻസാറിലൂടെയായിരുന്നു സൗമിത്ര ചാറ്റർജി വെള്ളിത്തിരയിലെത്തുന്നത്.

2018ൽ ഫ്രാൻസിന്റെ പരമോന്നത കലാ ബഹുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാർഡ് നേടി. 2012ൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡിനും അർഹനായി. സത്യജിത് റേയുടെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മഹാനടൻ എന്ന വിശേഷണത്തിനുടമയായ സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു.

കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയൽദാ റെയിൽവേ സ്റ്റേഷനു സമീപമുള്ള മിർസാപുരിലാണ് സൗമിത്ര ജനിച്ചത്. പത്തു വയസ്സു വരെ അദ്ദേഹം വളർന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാൽ റേയുടെ പട്ടണമായ കൃഷ്ണനഗറിന് തനതായൊരു നാടകസംസ്കാരമുണ്ടായിരുന്നു. ആ അന്തരീക്ഷം സൗമിത്രയിൽ സ്വാധീനം ചെലുത്തി. അഭിഭാഷകനും സർക്കാർ ഉദ്യേഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. അദ്ദേഹവും സൗമിത്രയുടെ മുത്തശ്ശനും നാടകപ്രവർത്തകരായിരുന്നു.

Spread the love
Read Also  ആമസോൺ മഴക്കാടുകളുടെ കാവലാൾ പൗലീഞ്ഞോ പൗലിനോ വനമാഫിയയുടെ വെടിയേറ്റ് മരിച്ചു