Monday, October 26

‘ആത്മഹത്യ ചെയ്ത സവർക്കർ’ എങ്ങനെ വീരസവർക്കർ ആകും!

നിലനിൽക്കുന്ന ഇന്ത്യൻ   സ്വാതന്ത്ര്യസമരചരിത്രത്തെ പുനർനിർവചിക്കാനും ആർ എസ് എസ് ഹിന്ദുത്വ ശക്തികൾ അതിൽ സുപ്രധാനപങ്കു വഹിച്ചെന്നു വരുത്തി തീർക്കാനും കിട്ടുന്ന അവസരങ്ങൾ മുഴുവൻ ഉപയോഗിക്കുവാൻ ശ്രമിക്കുന്നവരാണ് ബി ജെ പി സംഘ പരിവാർ ശക്തികൾ.

ഈ തെരെഞ്ഞെടുപ്പ് വേളയിലും ഇത്തരം ഒരു വാദവുമായി അവർ രംഗത്തുവരികയും ചെയ്തു. മഹാരാഷ്ട്രയിലെ ശിവസേനയാണ്. ഇപ്പോൾ ചരിത്രപരമായ ഒരു തിരുത്തലിനു വേണ്ടി വാദിക്കുന്നത്. അതാകട്ടെ ബി ജെ പി യുടെ ആത്യന്തിക പരിഗണനയുടെ ഭാഗവുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ പോലും ഉളുപ്പില്ലാതെ ഉദ്ഘോഷിക്കപ്പെടുന്ന ഒരു നാമമാണ് സവർക്കറൂടേത്.

ഹിന്ദുത്വ തീവ്രവാദത്തിൻ്റെ ആദ്യകാല അപ്പൊസ്തലൻ മാത്രമായ സവർക്കറെ ഭരതരത്നം നൽകി ആദരിക്കണം എന്ന വാദവുമായാണ് ഇപ്പോൾ സേനയും (ബി ജെ പി യും) രംഗത്തുവന്നിരിക്കുന്നത്.

രാജ്യം മുഴുവൻ നിറഞ്ഞു നിൽക്കേണ്ട ഒരു ചർച്ച ഈ കാര്യത്തിൽ ആവശ്യമാണ്. ഒന്നമതായി ഇന്ത്യൻ പുരസ്കാരങ്ങളിൽ പരമോന്നതമായ ഭരതരത്നം നൽകി ഒരാളെ ആദരിക്കുമ്പോൾ അതിൻ്റെ അർഹതയെപ്പറ്റിയും മനസിലാക്കേണ്ടതാണ്. മരണാനന്തര ബഹു മതിയായി ഭരതരത്ന മുൻപു ലഭിച്ചിട്ടുള്ളത്  ബി ആർ അംബേദ്ക്കർക്കും  സർദ്ദാർ വല്ലഭായി പട്ടേലിനുമാണ്. ആദ്യ ചോദ്യം ഇവർക്കു സമശീർഷനായിരുന്നോ  സവർക്കർ എന്നതാണ്. ഏകപക്ഷീയമായ ഉത്തരമല്ല ഇവിടെ ഉയരേണ്ടത്. മറിച്ച് കാര്യങ്ങൾ മനസിലാക്കിയുള്ള ചിന്തയാണ് വേണ്ടത്. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിൻ്റെ അതി ശക്തമായ കാലഘട്ടത്തിൽ സവർക്കർ എന്തു കൊണ്ട് ആ ഏകദേശീയ കാഴ്ചപ്പാടിലേക്കു വന്നില്ല എന്നതും ചിന്തിക്കേണ്ടതാണ്. 1957 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള സവർക്കറുടെ പുസ്തകം വ്യത്യസ്തമായിരുന്നു വിപ്ലവാത്മകവും ആയിരുന്നു. ഭഗത് സിംഗിനെ പോലും ആ പുസ്തകം ആകർഷിച്ചിരുന്നുവെന്നും  കേട്ടിട്ടുണ്ട്. എന്നാൽ ഇതു അദ്ദേഹത്തിൻ്റെ ബുദ്ധിപരമായ ജീവിതത്തിൽ എങ്ങനെയോ അബദ്ധത്തിൽ സംഭവിച്ചുവെന്നാണ് സവർക്കറൂടെ പിന്നീടുള്ള ജീവിതം കാണിച്ചു തരുന്നത്.

ഈയിടെ ജെ രഘു എഴുതിയ ഒരു ലേഖനം ഇത്തരമൊരു  ചിന്തയെ സാധൂകരിക്കുന്നതാണ്.

സംഘപരിവാറിൻ്റെ  ആദർശ പുരുഷനായിരുന്ന സവർക്കർ മഹാഭീരുവായിരുന്നുവെന്നും  ആൻഡമാൻ  ജയിലിലായിരുന്ന ഇദ്ദേഹം 1913 നവംബർ 14 ന് ബ്രിട്ടീഷ് ഗവണ്മെൻ്റിനയച്ച മാപ്പപേക്ഷയിൽ  യാചിച്ചത് ഇങ്ങനെയായിരുന്നുവെന്നും എ ജി നൂറാനിയെ ഉദ്ധരിച്ച് കൊണ്ട് രഘു വാദിക്കുന്നു. സവർക്കർ ജയിൽ അധിക്രുതർക്കയച്ച കത്തിൽ   ”ഈ മുടിയനായ പുത്രന് ബ്രിട്ടീഷ് ഗവണ്മെൻ്റിൻ്റെ കരുണയല്ലാതെ മറ്റെന്തിനോടാണ് യാചിക്കാനുള്ളത്!” തന്നെ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു ജയിലിലേക്ക് മാറ്റിയാൽ, ”എന്റെ നേതൃത്വത്തില്‍ വഴിപിഴച്ചുപോയ യുവാക്കളെയെല്ലാം മാനസാന്തരപ്പെടുത്തി ഗവണ്മെൻ്റിനെ പിന്തുണയ്ക്കാമെന്നും സവർക്കർ പറഞ്ഞതായി രേഖപ്പെടുത്തുന്നു. തുടർന്ന് ആൻഡമാൻ ജയിലിൽ ”ഫോർമാൻ” ആയി നിയമിച്ചതിനെ വലിയ ബഹുമതിയായിട്ടാണ് സവർക്കർ കരുതിയത്. ഏതെങ്കിലുമൊരു വിപ്ലവകാരിക്ക് ശത്രു ഗവണ്മെൻ്റ് നൽകുന്ന ഇത്തരം ‘ബഹുമതി’കളെ ഇത്രമേൽ അകമഴിഞ്ഞു സ്വീകരിക്കുവാൻ കഴിയുമോ എന്നും വാദമുയരുന്നുണ്ട്.

Read Also  ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ്

മത്രമല്ല  ഗാന്ധിവധത്തെ തുടര്‍ന്ന് അറസ്റ്റിലായ സവര്‍ക്കര്‍ ബോംബേ പോലീസ് കമ്മീഷണര്‍ക്ക് എഴുതിയ കത്ത് കൂടി നോക്കാം   ”സാമുദായികമോ രാഷ്ട്രീയമോ ആയ ഒരു പ്രവര്‍ത്തനത്തിലും ഇനി മേല്‍ ഞാന്‍ പങ്കെടുക്കില്ല. അതിനാല്‍ എന്നെ മോചിപ്പിക്കാന്‍ ദയവുണ്ടാകണം.” ഇത്തരം ഭീരുത്വം നിറഞ്ഞ ഒരു ജീവിതത്തിലൂടെ കടന്നുപോയ സവർക്കർ എങ്ങനെ വീർ സവർക്കറാകും.

ഗാന്ധിവധത്തിൽ ശിക്ഷഏറ്റുവാങ്ങേണ്ടി വരുമെന്നു കരുതി എൺപത്തിരണ്ടാമത്തെ വയസിൽ നിറഞ്ഞഭീരുത്വത്തോടെ ആത്മഹത്യചെയ്യുകയയിരുന്നു സവർക്കർ എന്ന വാദം തള്ളിക്കളയാൻ സാധിക്കില്ല. 1965ൽ ഗാന്ധിവധത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് കപൂർ കമ്മീഷൻ്റെ കണ്ടെത്തലുകളാണ് ഈ വീരനായകനെ സ്വയം മരിക്കാൻ  പ്രേരിപ്പിച്ചത്. ഇങ്ങനെ ബ്രാഹ്മണ മേധാവിത്വത്തിൻ്റെ പതകവാഹകനും ഭീരുവുമായ ഒരു മനുഷ്യനെയാണ്. രാജ്യത്തെ പരമോന്നതബഹുമതി കൊടുത്താദരിക്കണമെന്നു ഒരു കൂട്ടർ ആവശ്യപ്പെടുന്നത്.

അവലംബം : ജെ രഘു ലെഫ്റ്റ് ക്ലിക്കിൽ എഴുതിയ ലേഖനം 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

30 Comments

Leave a Reply