സവർക്കർക്ക് ഭാരതരത്നം നൽകാനുള്ള ശ്രമത്തിനെതിരെ  ആഞ്ഞടിച്ച് തുഷാർ ഗാന്ധി

ഹിന്ദുത്വ ആചാര്യൻ സവർക്കറെ കേന്ദ്രസർക്കാർ ആദരിക്കുമെന്ന് പറയുന്നത് യഥാർഥ പോരാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് തുഷാർ ഗാന്ധി. ഇപ്പോൾ ഭരണകൂടം സവർക്കർക്ക്‌ ഭാരതരത്ന നൽകാമെന്നു സമൂഹത്തെ അറിയിക്കുന്നത് സ്വാതന്ത്ര്യസമരസേനാനികളോടുള്ള നീതികേടാണു. സവർക്കർ രാജ്യത്തിനു മാതൃകയാണെന്നും ഭാരതരത്ന നൽകാമെന്നും പ്രധാനമന്ത്രി പറയുന്നത് ശക്തിയുക്തം എതിർക്കണം. ഇതിനെ സമൂഹം ചോദ്യംചെയ്തേ മതിയാകൂ. കൊല്ലത്ത് എം ഇ എസിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമത്തിൽ പങ്കെടുക്കവെ അഭിപ്രായപ്പെട്ടു.

വിപ്ളവകാരികളായ യഥാർഥ വീരനായകരോടു താരതമ്യം ചെയ്യാനുള്ള അർഹത ഒരുതരത്തിലും സവർക്കർക്കില്ല. കോടതിക്ക് ഒരു പ്രസ്ഥാനത്തെ വിചാരണ ചെയ്യാൻ പറ്റാത്തതുകൊണ്ടുമാത്രമാണ്‌ ഗാന്ധി വധക്കേസിൽ ആർ.എസ്.എസിന്റെയും സവർക്കറുടെയും പങ്കു പുറത്തുവരാത്തത്- തുഷാർ ഗാന്ധി പറഞ്ഞു’.

ഗാന്ധി വധത്തിൽ സംഘപരിവാറിൻ്റെ പങ്ക് മറച്ചുവെയ്ക്കാനായി നിരന്തരം ശ്രമം നടന്നുകൊണ്ടിരിക്കുകയാണു. ഇന്ന് ഇന്ത്യ ഭരിക്കുന്നവർ എല്ലായ്‌പോഴും നെഹ്റുവിനെയാണ് വിമർശിക്കുന്നത്. ഇന്ത്യയെ മാതൃകാരാജ്യമായി മാറ്റിയത് നെഹ്റുവിന്റെ ചിന്താഗതികളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ആത്മഹത്യ ചെയ്ത സവർക്കർ' എങ്ങനെ വീരസവർക്കർ ആകും!

LEAVE A REPLY

Please enter your comment!
Please enter your name here