Saturday, January 29

ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം, അത് ഞങ്ങളുടെ അവകാശമാണ് ; കാവ്യ സംസാരിക്കുന്നു സേവ് ആലപ്പാട്

ആലപ്പാട് എന്ന തീരദേശ ഗ്രാമത്തിൽ ഐ.ആർ.ഇ.എൽ എന്ന പൊതുമേഖലാ സ്ഥാപനം നടത്തുന്ന അനീതികളെയും കൊള്ളയെയും കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്ത് എത്തിച്ച കാവ്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി പ്രതിപക്ഷം ന്യൂസിനോട് സംസാരിക്കുന്നു.

വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നല്ല രീതിയിൽ എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും പിന്തുണയുണ്ട്. കുറച്ചുപേര് എതിർത്തുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഐ.ആർ.ഇ.എൽ ഉദ്യോഗസ്ഥരുടെ ജോലി നഷ്ട്ടപെടുമെന്നതാണ് എതിർപ്പിന് കാരണമെന്നും കാവ്യ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

ഞങ്ങളുടെ അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം അത് ഞങ്ങളുടെ അവകാശമാണ്.

ജോലി നോക്കി ഇരുന്ന് കഴിഞ്ഞാൽ ഒരു നാടാണ് ഇല്ലാതാവുന്നത്. കടലും കായലും ഒന്നിച്ചു കഴിഞ്ഞാൽ ആലപ്പാട് എന്ന ഗ്രാമം മാത്രമല്ല ഇല്ലാതാകുന്നത്. കേരളം മുഴവനും ഇല്ലാതാകും. കടലും കായലും കൂടെ ഒന്നിച്ചാൽ സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന കുട്ടനാട് മുഴുവൻ ഇല്ലാതാകും. പ്രളയം വന്നപ്പോൾ ഏറ്റവും കൂടു
തൽ ബാധിച്ചതും കുട്ടനാടിനെയായിരുന്നു. ഞങ്ങൾ നാട് സംരക്ഷിക്കാൻ ഞങ്ങൾ ഇറങ്ങി തിരിക്കുമ്പോൾ പൊതുവെ ഒരു ധാരണയുണ്ട്. ഇത് ആലപ്പാടിന്റെ മാത്രം പ്രശ്നമാണെന്ന്. അതിനാൽ പൂർണ്ണമായും എല്ലാവരും സപ്പോർട്ട് ചെയ്യില്ല. ആലപ്പാടിന്റെ പ്രശ്നം മാത്രമാണ് ഇതെന്ന് ഇവിടെ താമസിക്കുന്ന ചിലർക്ക് ഒരു തെറ്റായ ധാരണയുണ്ട്. ഐ.ആർ.ഇ.എൽ കരിമണൽ ഖനനം നടത്തുന്ന ആ ഒരു പ്രദേശം ഇല്ലാതായിക്കഴിഞ്ഞാൽ ഈ പ്രശ്നം ഇല്ലാതാവും എന്നാണ് ചിലരുടെ ധാരണ. എന്നാൽ അങ്ങനെയല്ല. കേരളത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ് ഇത്.

വിദേശ രാജ്യങ്ങൾ വികസനത്തിന് ശ്രദ്ധ കൊടുക്കുമ്പോൾ അവർ പരിസ്ഥിതിക്ക് ദോഷമായ വികസനമല്ല നടത്തുന്നത്. എന്നാൽ ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ വികസനത്തിന് മാത്രമാണ് മുൻ‌തൂക്കം കൊടുക്കുന്നത്. പരിസ്ഥിതിയ്ക്ക് യാതൊരു പ്രാധാന്യവും അവർ കൊടുക്കുന്നില്ല. മനുഷ്യനില്ലാതായിട്ട് വികസനം ഉണ്ടായിട്ട് കാര്യമില്ല. ഭാവി തലമുറയ്ക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിൽ വേണം വികസനം കൊണ്ട് വരുവാൻ. എന്നാൽ ഇപ്പോൾ നടക്കുന്ന വികസനത്തിൽ ഭാവിയിൽ ഒരു തലമുറ ഉണ്ടാകുമോ എന്ന് പറയാൻ പോലും പറ്റില്ല. ഏത് നിമിഷവും കടൽ എടുത്ത് പോകാവുന്ന കുറെ ജീവിതങ്ങളാണ് ഇവിടെയുള്ളത്. ഞങ്ങൾ എന്തായാലും ഇവിടുന്ന് മാറിക്കൊടുക്കില്ല. ഞങ്ങളുടെ മണ്ണ് ഞങ്ങൾ ഐ.ആർ.ഇ.എൽന് വിട്ടുകൊടുക്കില്ല. ഞങ്ങളുടെ മണ്ണ് ഞങ്ങൾക്ക് തന്നെ വേണം.

ഭരണഘടനയിൽ പറയുന്നുണ്ട് എവിടെ വേണമെങ്കിലും താമസിക്കാനുള്ള അവകാശമുണ്ടെന്ന്. ഞങ്ങളുടെ അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. അത് നേടിത്തരാൻ ഈ സർക്കാരിന് സാധിക്കില്ല. അത് എന്ത്‌ കൊണ്ടാണ്?.

ജനിച്ചതിവിടെയാണെങ്കിൽ മരിക്കുന്നതും ഇവിടെയായിരിക്കും. അതിന് വേണ്ടി മരണം വരെ ഞങ്ങൾ പോരാടും. ഇത് കേരളത്തിന് മൊത്തമായിട്ടുള്ള പോരാട്ടമാണ്. അല്ലാതെ ആലപ്പാടിന് വേണ്ടി മാത്രമുള്ള പോരാട്ടമല്ല. അതിന് വേണ്ടി മാത്രം ഇറങ്ങി തിരിച്ചതല്ല ഞങ്ങൾ. കേരളത്തെ രക്ഷിക്കാൻ വേണ്ടിയുള്ള സമരം കൂടിയാണിത്.

Read Also  സേവ് ആലപ്പാട് സമരം അറിഞ്ഞിരിക്കേണ്ട മറ്റുചിലതുണ്ട്; കെ. സഹദേവൻ എഴുതുന്നു

ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മനുഷ്യർക്ക് മാത്രമല്ല എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. ഐ.ആർ.ഇ.എൽ എന്ന വൻ കമ്പിനി അവിടുന്ന് കരിമണൽ എടുത്തു കൊണ്ട് പോയ ശേഷം അവിടെയുള്ള ചെടികളായാലൂം എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. അവിടുള്ള വെള്ളത്തിന്റെ കാര്യം തന്നെ എടുത്തു നോക്കിയാൽ മതി. വെള്ളത്തിന്റെ കളർ ചുവന്ന തരത്തിലാണ്. അവിടുത്തെ മണ്ണിന് ഒന്നും ഇപ്പോൾ ഒരു ഫലപുഷ്ടിയുമില്ല. കരിമണൽ നല്ല ഫല പുഷ്ടിയുള്ള മണ്ണാണ്. അതിനെയാണ് പൂർണ്ണമായും അവർ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. ഇത് പോലുള്ള വൻകിട കമ്പനികൾ ഭൂമിയുടെ പകുതിയോളം ഭാഗങ്ങൾ ഇല്ലാതാക്കി കൊണ്ടിരിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ നാളെയീ ഭൂമി ഉണ്ടാകുമോ എന്ന പോലും നമുക്ക് പറയാൻ പറ്റില്ല. നമ്മൾ വരുത്തി വെച്ചത് കൊണ്ട് നമ്മൾ തന്നെയായിരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത്.

ഐ.ആർ.ഇ.എൽ ചൂഷണം മൂലം കടലെടുത്ത് പോകേണ്ട കുറെ ജീവിതങ്ങൾ ഇവിടെ ബാക്കി കിടപ്പുണ്ട്. ഞങ്ങളുടെ അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. ജനിച്ച മണ്ണിൽ തന്നെ ഞങ്ങൾക്ക് മരിക്കണം അത് ഞങ്ങളുടെ അവകാശമാണ്. ഭരണഘടനയിൽ പറയുന്നുണ്ട് എവിടെ വേണമെങ്കിലും താമസിക്കാനുള്ള അവകാശമുണ്ടെന്ന്. ഞങ്ങളുടെ അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. അത് നേടിത്തരാൻ ഈ സർക്കാരിന് സാധിക്കില്ല. അത് എന്ത്‌ കൊണ്ടാണ്?. ഞങ്ങളുടെ അവകാശം ഞങ്ങൾക്കു തരണം. ഭരണഘടനയിൽ പറയുന്ന അവകാശം ഞങ്ങൾക്ക് വീണ്ടെടുക്കാനുള്ള അവകാശം ഞങ്ങൾക്ക് ഉണ്ട്. മൗലീകാവകാശങ്ങളിൽ പറയുന്നതാണ് ഒരു പൗരന് എവിടെ വേണമെങ്കിലും താമസിക്കാനുള്ള അവകാശമുണ്ടെന്ന്. ഞങ്ങളുടെ അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. ഐ.ആർ.ഇ.എൽ എന്ന വൻ കമ്പനിയിൽ നിന്ന് ഞങ്ങളുടെ നാടിനെ ഞങ്ങൾക്ക് വിട്ട് കിട്ടണം. ഞങ്ങൾ ജനിച്ച നാട്ടിൽ തന്നെ ഞങ്ങൾക്ക് മരിക്കണം.

കാവ്യയുമായുള്ള സംഭാഷണത്തിന്റെ പൂർണ്ണരൂപം

സേവ് ആലപ്പാട് സമരം ജനങ്ങളുടെ പ്രശ്നമെന്നതിലുപരി വികസനത്തിന്റെയും സമ്പത്തിന്റെയും പ്രശ്നമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ

നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും

ആലപ്പാട് ഐ.ആർ.ഇ.എൽ. നടത്തുന്നത് നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗുണ്ടായിസം

Spread the love

17 Comments

Leave a Reply