Thursday, January 20

പെണ്‍മക്കളെ ബി.ജെ.പി. എം.എല്‍.എമാരില്‍ നിന്നും രക്ഷിക്കുക, മഹിളാസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി

രാജ്യത്ത് അടുത്ത കാലത്ത് നടന്ന ബലാത്സംഗങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ എടുത്തു പറഞ്ഞ് സ്ത്രീ പ്രശ്നങ്ങളിലെ മോദി ഗവണ്മെന്‍റിന്‍റെ സമീപനത്തിനെതിരെ ഇന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ന്യൂഡല്‍ഹിയ്ക്ക് സമീപം താലക്ടോര സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബി.ജെ.പിയുടെ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ മുദ്രാവാക്യം ‘പെണ്‍മക്കളെ കാവിരാഷ്ട്രീയ എം.എല്‍.എമാരില്‍ നിന്ന് രക്ഷിക്കുക’ എന്നാണെന്നാണ് രാഹുല്‍ കളിയാക്കുന്നത്.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും രാഷ്ട്രീയവിശ്വാസം പുരുഷന്മാരാണ് രാജ്യം ഭരിക്കേണ്ടതെന്നാണ്. എവിടെയെങ്കിലും ഒരു സ്ത്രീ ഉണ്ടെങ്കില്‍ അത് ഏറ്റവും പിറകിലായിരിക്കും. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ എന്ത് നടക്കാതിരുന്നുവോ അതിനെതിരല്ലാതെ സ്ത്രീകളുടെ കാര്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇവിടെ എന്താണ് സംഭവിച്ചിട്ടുള്ളത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്.

വനിതാസംവരണബില്ലിനെയും രാഹുല്‍ ഗാന്ധി പരാമര്‍ശിക്കുകയുണ്ടായി. വനിതാസംവരണബില്‍ ബി.ജെ.പി. മേശപ്പുറത്തെത്തിച്ചാല്‍ കോണ്‍ഗ്രസ് അതിനെ പിന്താങ്ങുമെന്നും, ബി.ജെ.പി. അങ്ങനെ ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വനിതാസംവരണബില്‍ പാസ്സാക്കുമെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു.

Spread the love