Friday, September 17

ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ചു; അനധികൃത ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണം ഹൈറേഞ്ചിലെ കാലാവസ്ഥയെ ഇല്ലാതാക്കും

പ്രളയാനന്തര കേരളത്തിൽ ഭൂപരിഷ്‌ക്കരണ നിയമം വരെ അട്ടിമറിച്ച് സംസ്ഥാന മൊട്ടാകെ കയ്യേറ്റങ്ങൾ വ്യാപിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 3500 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഒന്നായ കുട്ടിക്കാനത്ത് വികസനത്തിന്റെ പേരിലാണ് സകല നിയമങ്ങളെയും അട്ടിമറിച്ചു കൊണ്ടുള്ള കയ്യേറ്റം നടക്കുന്നത്. കേരളത്തിൽ ഏറ്റവും അധികം തണുപ്പ് അനുഭവ പ്പെടുന്ന സ്ഥലങ്ങളിൽ ഒന്നും പ്രധാന വിനോദ സഞ്ചാര മേഖലയുമായ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് അധികാരത്തിന്റെയും പണത്തിന്റെയും ധൈര്യത്തി ലാണ് ഇത്തരം കയ്യേറ്റങ്ങൾ നടക്കുന്നത്.

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിനെന്ന പേരിൽ വളരെ യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള കുട്ടിക്കാനത്ത് ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാ ണത്തിനുള്ള അനുമതി നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. തേയില കൃഷിക്കായി പാട്ടത്തിന് നൽകിയിരിക്കുന്ന തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് മുറിച്ച് വിൽക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് എ.വി.ജി. ഗ്രൂപ്പിന്റെ കീഴിലുള്ള സ്റ്റാഗ് ബ്രൂക്ക് എസ്റ്റേറ്റിൽ ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണം നടക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കേണ്ട എൻ.ഒ.സി. പോലും ലഭ്യമാക്കാതെയാണ് പ്ലാന്റ് നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. നാലോളം ജെസിബികൾ പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ പ്ലാന്റിനുവേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കുത്തനെയുള്ള തോട്ടത്തെ പ്ലാന്റിന്റെ ആവശ്യത്തിനായി മണ്ണ് എടുത്ത് നികത്തി പരന്ന പ്രദേശമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

പഞ്ചായത്തിന്റെ അനുമതി പോലും ലഭ്യമാകാതെ ദൂരവ്യാപക പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരമൊരു പ്ലാന്റിന് നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ എങ്ങനെ സാധിച്ചുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ ഉന്നയിക്കുന്ന ചോദ്യം. നൂറ് കണക്കിന് തോട്ടം തൊഴിലാളികൾ അടിസ്ഥാന സൗക ര്യങ്ങളോ ശൗചാലയങ്ങളോ പോലുമില്ലാതെ വീടെന്ന് വിളിക്കുന്ന ഒറ്റമുറിയിൽ കഴിയുമ്പോഴാണ് ഏക്കറുകണക്കിന് ഭൂമി പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരമൊരു പ്ലാന്റിന് സർക്കാർ നൽകിയിരിക്കുന്നത്. തോട്ടഭൂമി മുറിച്ചു വിൽക്കാൻ പാടില്ലെന്ന നിയമം പറഞ്ഞാണ് ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വീടുകൾ നിഷേ ധിക്കപ്പെടുന്നത്. എന്നാൽ അതേഭൂമിയിലാണ് അനധികൃത പ്ലാന്റ് നിർമ്മാണവുമായി കമ്പനി മുന്നോട്ട് പോകുന്നത്.

പലവിധത്തിലുള്ള അപൂർവ വന്യ പക്ഷി മൃഗാദികളുടെ ആവാസ സ്വൈര്യ വിഹാ രകേന്ദ്രം കൂടിയായ പ്രസ്തുത പ്രദേശത്ത് തണുത്ത കാലാവസ്ഥയിൽ മാത്രം കാണ പ്പെടുന്ന ഒട്ടനവധി ജീവജാലങ്ങൾ ഉണ്ട്. എന്നാൽ ടാർ മിക്സിംഗ് പ്ലാന്റ് വരുന്നതോട് കൂടി പ്രദേശത്തെ ചൂട് ക്രമാതീതമായി ഉയരുകയും ഈ ജീവജാലങ്ങൾ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യുമെന്നും ഇത് എൻഡോസൾഫാൻ ദുരിതം വിതച്ച മറ്റൊരു കാസര്‍ഗോഡിൽ ആയിരിക്കും ചെന്നെത്തുക എന്നും പ്രദേശത്തെ പരി സ്ഥിതി സാമൂഹിക പ്രവർത്തകർ ആശങ്കപ്പെടുന്നു. ടാർ മിക്സിംഗ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകരുതെന്ന ആവശ്യം ഉന്നയിച്ച് ഗ്രാമസഭയിൽ പ്രമേയം അവതരിപ്പിക്കാനിരിക്കുകയാണ് സ്ഥലവാസികൾ.

Read Also  'ശാന്തിവന'ത്തെ തകർക്കാൻ നീക്കം; നശിപ്പിക്കുന്നത് മുപ്പത് വർഷത്തിലധികമായുള്ള ജൈവവൈവിധ്യം

നാഷണൽ ഹൈവേ നിർമ്മാണത്തിനായി ഹോട്ട് മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്ന തിനുള്ള അനുമതിക്കായാണ് റജി മാത്യു ആൻഡ് കോ എഞ്ചിനിയേർസ് ആൻഡ് കോൺട്രാക്ടേഴ്‌സ് മാനേജിംഗ് പാർട്ട്ണർ എന്ന സ്വകാര്യ കമ്പനി റവന്യൂ വകുപ്പിൽ നിന്നും പ്ലാന്റിന് വേണ്ട അനുമതി സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴും തേയില ക്കൃഷി നടന്ന വരുന്ന തോട്ടത്തിൽ നിലവിൽ തേയിലക്കൃഷി ഇല്ലെന്ന് ധരിപ്പിച്ചാണ് കമ്പനി റവന്യൂ അധികാരികളിൽ നിന്ന് പ്ലാന്റിന് വേണ്ട അനുമതി സ്വന്തമാക്കി യിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതുകൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലെന്നും 100 മീറ്റർ ചുറ്റളവിൽ താമസമുള്ള വീടുകൾ ഇല്ലെന്നുമുള്ള തഹസിൽദാരുടെ റിപ്പോർട്ടിന്മേലാണ് റവന്യൂ അധികൃതർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഇടുക്കി ജില്ലയിൽ ഹോട്ട് മിക്സിംഗ് പ്ലാന്റുകൾ കുറവാണെന്നും ഇതാണ് ജില്ലയുടെ റോഡുകളുടെ നിർമ്മാണത്തിൽ നേരിടുന്ന കാലതാമസമെന്നും പ്ലാന്റ് വരുന്നതോട് കൂടി ജില്ലയിലെ റോഡ് നിർമ്മാണം വേഗത്തിലാകുമെന്നുമുള്ള പിഡബ്ള്യൂഡി എഞ്ചിനീയറുടെ നിർദ്ദേശവും റവന്യൂ വകുപ്പ് പരിഗണിച്ചിട്ടുണ്ട്.

നാഷണൽ ഹൈവേ നവീകരണത്തിനാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിനാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും ഒരേ റവന്യൂ ഉത്തരവിൽ പറയുന്നു. റവന്യൂ ഉത്തരവിൽ മൂന്ന് വർഷത്തേയ്ക്കാണ് പ്ലാന്റി ന്റെ നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകിയിരിക്കുന്നത് എന്നാണ് പറയുന്ന തെങ്കിലും പൊലൂഷൻ ബോർഡിന്റെ ഉത്തരവിൽ മൂന്ന് വർഷത്തെ അനുമതിക്ക് ശേഷം പ്ലാന്റ് സ്ഥിരമാക്കുന്നുണ്ടെങ്കിൽ മലിനീകരണ നിയന്ത്രണ വകുപ്പിൽ നിന്നും സ്ഥിരാനുമതി സ്വന്തമാക്കണമെന്നുൾപ്പടെ വിചിത്രമായ ഉത്തരവുകളാണ് വിവിധ സർക്കാർ വകുപ്പുകൾ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുറപ്പെടു വിച്ചിട്ടുള്ളത്.

100 മീറ്റർ ചുറ്റളവിൽ വീടുകൾ ഒന്നുമില്ലെന്ന തഹസിൽദാരുടെ റിപ്പോർട്ടുകൾ അടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു. നൂറ് കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന മരിയൻ കോളേജ് പ്രസ്തുത പ്ലാന്റിന്റെ സമീപമാണ്. പ്ലാന്റ് താഴ്ന്ന പ്രദേശത്ത് ആയതിനാൽ തന്നെ ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന കോളേ ജിലേക്ക് ഉൾപ്പടെ പ്ലാന്റിൽ നിന്ന് പുറംതള്ളുന്ന മാരക വിഷ വാതകങ്ങൾ എത്തിച്ചേ രുകയും ഗുരുതര പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുകയും ചെയ്യും. വിവിധ വകുപ്പുകളെ തെറ്റിധരിപ്പിച്ചാണ് കമ്പനി അനുമതി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്.

തൊഴിലാളികൾക്ക് താമസ സൗകര്യത്തിനോ ശൗചാലയങ്ങൾക്കോ നിർമ്മാണ പ്രവർത്തനം നടത്താൻ പോലും നിയമം അനുവദിക്കാതിരിക്കുമ്പോഴാണ് പരിസ്ഥി തിയെ നശിപ്പിച്ചുകൊണ്ട് തോട്ടം മേഖലയിൽ ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മാണം കുട്ടി ക്കാനത്ത് പുരോഗമിക്കുന്നത്. കോടി കണക്കിന് രൂപയുടെ അഴിമതിയാണ് ഭൂപരി ഷ്ക്കരണ നിയമത്തെ വരെ അട്ടിമറിച്ചുകൊണ്ട് നടക്കുന്ന ഈ നിർമ്മാണ പ്രവർത്ത നത്തിൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഐഎം ഭരിക്കുന്ന പഞ്ചാ യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കമ്പിനി വാടകയ്ക്ക് എടുത്തുവെന്നും പഞ്ചായത്തിന്റെ ഒത്താശയോടെയല്ലാതെ ഇത്തരം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കില്ലെന്നും നാട്ടുകാർ പറയുന്നു.

Read Also  വയനാടും വടകരയും സ്ഥാനാർത്ഥികൾ മാറുമോ? AICC ലിസ്റ്റിൽ ഉൾപ്പെടാതെ ഇരു മണ്ഡലങ്ങളും

“ഭൂപരിഷ്‌ക്കരണ നിയമത്തെ അട്ടിമറിച്ചുകൊണ്ട് പഞ്ചായത്തിന്റെ എൻഒസി പോലും ലഭിക്കാതെ അതീവ പരിസ്ഥിതി ലോല പ്രദേശമായ കുട്ടിക്കാനത്ത് ഇത്തരത്തിൽ ഒരു നിർമ്മാണ പ്രവർത്തനം നടത്താൻ ടാർ മിക്സിംഗ് പ്ലാന്റ് കമ്പനിയ്ക്ക് എങ്ങനെ കഴിഞ്ഞു? പഞ്ചായത്തിൽ എൻഒസി കൊടുക്കുന്ന കാര്യത്തെക്കുറിച്ച് ഇത് വരെ ചർച്ചപോലും നടന്നിട്ടില്ല. എന്നിട്ടും കമ്പനി അവിടെ കുത്തനെയുള്ള തോട്ടം യന്ത്രങ്ങൾ ഉപയോഗിച്ച് നിരപ്പാക്കുകയൂം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കമ്പിനി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. അപൂർവമായ ഒരുപാട് ജീവജാല ങ്ങളുടെ ആവാസ കേന്ദ്രമായ കുട്ടിക്കാനത്ത് ഇത്തരത്തിലുള്ള ഒരു പ്ലാന്റ് വരുന്ന തോട് കൂടി ഇവിടുത്തെ ആവാസ വ്യവസ്ഥ താളം തെറ്റുകയും ഇവിടം മറ്റൊരു കാസര്‍
ഗോഡും എന്മകജെയും ആകും. ക്യാൻസറും അതുപോലുള്ള അസുഖങ്ങളും വന്നതിന് ശേഷം ബഡ്‌സ് സ്കൂളുകളും ആശുപത്രികളും ഉണ്ടായത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കുന്നതിനു വേണ്ട സമരപരിപാടികളുമായി ഞങ്ങൾ മുന്നോട്ട് പോകും. പഞ്ചായത്തിൽ ഉൾപ്പടെ ഇതിനായി ശക്തിയായി നിലകൊള്ളും”- കുട്ടിക്കാനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു.

Spread the love

1 Comment

Leave a Reply