Saturday, January 29

ജോലി സംവരണത്തിൽ നിങ്ങളെ മാറ്റിനിർത്തും

‘ഇതൊരു രേഖതന്നെയാണ്. കോടതി വിധികളെയും ഭരണഘടനാപരമായ അവകാശങ്ങളെയും നിരന്തരമായി ആരാണ് ലംഘിക്കുന്നത്. പിന്നെയും മുറുമുറുപ്പാണ് .കേരള മഹാ രാജ്യത്തെ കുലമഹിമയുടെ പട്ടുകോണകങ്ങൾ മഞ്ഞയായും കടും മഞ്ഞയായും തിരുമുറ്റത്തെ വലിച്ചുകെട്ടിയ കമ്പികളിൽ പറക്കും .വിദ്യാഭ്യാസ രംഗത്ത്  മുന്നേറാൻ പണ്ടാരോ പുറപ്പെടുവിച്ച ഒരു നിയമത്തിന്റെ പിൻബലത്തിൽ അനർഹരെ പണത്തിന്റെ പവർ മാത്രം നോക്കി പെരുന്നയിലിരുന്നും കണിച്ചുകുളങ്ങരെയിരുന്നും അരമനകളിലും പള്ളിമേടയിലും വീഞ്ഞും അതിലും മികച്ച ലഹരികളിലും അർമ്മാദിക്കുന്ന ഒരു മഹാ പ്രിവിലേജ് ഡ് ക്ലാസ്. ദയവായി കീഴ്ശ്വാസവും മേശ്വാസവും വിട്ടിരുന്നിനി പട്ടികജാതി സംവരണത്തെപ്പറ്റി അസൂയപ്പെടരുത്. പഠിക്കാൻ വിട്ടാൽ പഠിക്കില്ല നിങ്ങക്കൊക്കെ പഠിച്ചിറങ്ങിയാ ജോലിയല്ലേ എന്നും പറയരുത് .നൂറു സീറ്റിൽ എട്ടു മാത്രം കിട്ടി മാനംകെട്ടു ജീവിക്കാൻ വിധിക്കപ്പെട്ടവരാണവർ .

ഇതിപ്പം പറയാനുള്ള കാരണം ദാ ഇതാണ് 2015ലെ യാണെങ്കിലും കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം

 ജാതിയുടെയും കുലമഹിമയുടെയും പേരിൽ ഇപ്പോൾ പട പന്തളത്തുതന്നെയാണല്ലോ ഈ രേഖയ്കു പുതിയ ആർത്തവചക്രവുമായി ഒരു ബന്ധവുമില്ല.എന്നാൽ ഒരിത്തിരി ആലോചിക്കുന്ന മുദ്രാവാക്യത്തൊഴിലാളികളെ സംബന്ധിച്ച് അല്പം ബന്ധവുമുണ്ട്. ഒരു ചർച്ചയ്ക്ക് വേണ്ടി ഞങ്ങൾ ഇതു കൊടുക്കുന്നു

പന്തളത്തെ ഹരിഹരനയ്യനയ്യപ്പന്റെ സമത്വസുന്ദരമായ നാട്ടിൽ കുലമഹിമയുള്ള അഭിനവ തമ്പ്രാക്കൻമാർ നടത്തുന്ന കോളജിൽ നിന്നും ലഭ്യമായ വിവരമാണ് .

ഇവിടെ 102 അധ്യാപകരും 48 അനധ്യാപകരുമുണ്ട് .ഞങ്ങൾ ആ SC/ST യിൽ പെട്ട ഒറ്റ ഒരാളെയും സ്കാ വഞ്ചർ പണിക്കു പോലും ഇവിടെ കേറ്റിയിട്ടില്ല .അസ്പൃശ്യർ എന്നും അങ്ങനെ നിന്നാൽ മതി.

ഇന്ത്യൻ ഭരണഘടനയെ പരസ്യമായി വ്യഭിചരിക്കുകയും ജാതി വ്യവസ്ഥ പുതിയ കാലത്ത് നിലനിർത്തേണ്ടത് ഇങ്ങനെയൊക്കെയാണെന്നും ഈ പന്തളം പാഠാവലി പറഞ്ഞു തരുന്നു. പന്തളം കോളജിൽ നിന്നും പണ്ടും ഇങ്ങനെ യുള്ള പുറത്ത് പറയാൻ പറ്റാത്ത കഥകൾ ഉണ്ടായിട്ടുണ്ടല്ലോ പുതിയ ജാതി കേരളത്തിൽ ഇതുകൂടി ചേർത്തു വയ്ക്യാ

 

സ്വാമിയേ സമയമില്ലയ്യപ്പോ,,!

Spread the love
Read Also  സവർണ്ണ വിഭാഗങ്ങൾക്കായി സംവരണം അട്ടിമറിച്ച് പിണറായി സർക്കാർ

Leave a Reply