Wednesday, January 19

സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തും

സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷങ്ങളില്ലാതെ നടത്താന്‍ നീക്കം. പ്രളയദുരിതത്തെ തുടര്‍ന്ന് സ്കൂള്‍ കലോത്സവവും ചലച്ചിത്രമേളയും ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ ഈ വര്‍ഷം നടത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അമേരിക്കയിലുള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരും സാംസ്കാരികപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ധനസഹായം കുറച്ച് മറ്റ് വരുമാനമാര്‍ഗ്ഗം കണ്ടെത്താനുള്ള ശ്രമമാണുള്ളത്. കലോത്സവമാന്വല്‍ പരിഷ്കരിക്കാനും നീക്കമുണ്ട്. മേളയുടെ തീയതി പിന്നീട് തീരുമാനിക്കും.

ചലച്ചിത്രമേളയില്‍ പ്രതിനിധി ഫീസ് നിരക്ക് കൂട്ടി നടത്താനുള്ള സാധ്യതയും ഉയര്‍ന്നു വരുന്നുണ്ട്. മേള നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലോകസിനിമയുടെ നൂറാം വാര്‍ഷികത്തില്‍ സ്വന്തമായി മേള നടത്തി പരിചയസമ്പന്നനായ സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.

 

Spread the love