Thursday, January 20

പാല്‍ ചുരത്തുന്ന എട്ടുകാലി വര്‍ഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

സസ്തനികളില്‍ മാത്രമാണ് പാലുത്പാദനം നടക്കുക എന്ന ധാരണയില്‍ മാറ്റം വരുത്തി പുതിയ കണ്ടെത്തല്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ടോക്സ്യൂസ് മാഗ്നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലി വര്‍ഗമാണ് പാല്‍ ചുരത്തുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഈ വിഭാഗത്തിലെ എട്ടുകാലി കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഒരു ഘട്ടം വരെ ആഹാരം ഒന്നും കഴിക്കുന്നില്ലെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍, പോഷകങ്ങള്‍ എല്ലാം ലഭിക്കുന്ന രീതിയില്‍ ഇവയുടെ ശരീരം വളരുന്നത് ശാസ്ത്ര ലോകത്തിന് ഒരു കൗതുകമായിരുന്നു.

ഈ ഘട്ടത്തിലാണ് ഇതിന്റെ ചുരുളഴിക്കാന്‍ ഗവേഷകര്‍ രംഗത്തിറങ്ങിയത്. ടോക്സ്യൂസ് മാഗ്നസ് എട്ടുകാലിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ശരീര വലുപ്പത്തിന്റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളില്‍ കൈവരിക്കുന്നുണ്ട്. എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇവരുടെ കണ്ണില്‍പ്പെട്ടു. അമ്മ എട്ടുകാലികള്‍ കുഞ്ഞുങ്ങള്‍ക്കായി ശരീരത്തില്‍ നിന്ന് എന്തോ ഒരു സ്രാവം പുറപ്പെടുവിക്കുന്നതായി ഇവര്‍ക്കു മനസിലായി.നാല്‍പ്പത് ദിവസം പ്രായമാകുന്നതു വരെ കുഞ്ഞുങ്ങള്‍ ഈ പാല് കുടിക്കുന്നു.

അമ്മയുടെ പാല്‍ കിട്ടാതെ വരുന്ന എട്ടുകാലിക്കുഞ്ഞുങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയും അവ ചത്തുപോകുന്നതായും അവര്‍ കണ്ടെത്തി. അതേ സമയം ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചപ്പോള്‍ സസ്തനികള്‍ ഉല്‍പാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുന്നുണ്ട്. ഒപ്പം ഇതിന്റെ പോഷക ഗുണവും ഏറെ നല്ലതാണ്. എന്നാല്‍ എങ്ങനെയാണ് ഈ എട്ടുകാലികളില്‍ പാലുല്‍പാദനം നടക്കുന്നതെന്നു കണ്ടുപിടിച്ചിട്ടില്ല.

Spread the love
Read Also  കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ആട്ടിൻപാലാണോ പശുവിൻ പാലാണോ നല്ലത്?

Leave a Reply