Thursday, January 20

ചെരുപ്പിന് അടിക്കാനാവാത്ത ശിവലിംഗത്തിലെ തേള്‍ ആര്‍ എസ് എസ് വിശേഷണം ഏറ്റെടുത്ത് ശശി തരൂര്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ശിവലിംഗത്തിലെ തേള്‍ എന്ന പുതിയ വിശേഷണമാണ് ശശി തരൂര്‍ ഉന്നയിച്ചത്. ബാംഗ്ലൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ശശി തരൂര്‍ മോദിയെ പരിഹസിക്കുന്ന വിശേഷണം ഏറ്റെടുത്തത്. ഒരു ആര്‍ എസ് എസ് പത്രപ്രവര്‍ത്തകന്‍ മോദിയെക്കുറിച്ചെഴുതിയതില്‍ നിന്നാണ് ശശി തരൂര്‍ വിശേഷണത്തെ പരിഹാസത്തിലേക്ക് പരിവര്‍ത്തിപ്പിച്ചത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കാനാവാത്തതിലെ ആര്‍ എസ് എസ് മോഹഭംഗമാണ് വിശേഷണം എന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെടുന്നത്. മിസ്റ്റര്‍ മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണ്. നിങ്ങള്‍ക്കതിനെ കൈകൊണ്ട് എടുത്തു മാറ്റാനോ ചെരുപ്പ് കൊണ്ട് അടിക്കാനോ പറ്റില്ല എന്നായിരുന്നു ആര്‍ എസ് എസ് പത്രപ്രവര്‍ത്തകന്‍ എഴുതിയത്.

 

 

Spread the love
Read Also  തൊഴിലില്ലായ്മ രൂക്ഷമെന്ന കണക്കുകൾ സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

Leave a Reply