Wednesday, January 19

എസ്ഡിപിഐ ഡിസംബർ ആറിന് പാർലമെന്റിലേക്ക് റാലി സംഘടിപ്പിക്കും

എസ്ഡിപിഐ ബാബരി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിന് പാർലമെന്റിലേക്ക് റാലി സംഘടിപ്പിക്കും. മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്തുതന്നെ അതു പുനര്‍നിര്‍മിക്കുമെന്ന് നരസിംഹ റാവു മുസ്‌ലിം സമുദായത്തിനു വാഗ്ദാനം നല്‍കിയിരുന്നുവെന്നും അത് നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിനു ഉത്തരവാദിത്വം ഉണ്ടെന്നും എസ്ഡിപിഐ നേതൃത്വം ഡൽഹിയിൽ പറഞ്ഞു.

‘ബാബരിയുടെ വീണ്ടെടുപ്പ് ഭരണഘടനയുടെ വീണ്ടെടുപ്പ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 6നു രാവിലെ 10 മണിക്ക് മണ്ഡിഹൗസില്‍ നിന്ന് ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ആരംഭിക്കുക.

രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ആര്‍എസ്എസും അനുബന്ധ സംഘടനകളായ ശിവസേന, വിഎച്ച്പി, ബജ്‌രംഗ്ദള്‍ എന്നിവയുടെയും നേതൃത്വത്തില്‍ അയോധ്യയിലെ സമാധാനവും സാമുദായിക മൈത്രിയും തകര്‍ക്കുന്ന തരത്തില്‍ സംഘടിച്ചത് അപലപനീയമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ അന്തിമ വിധി വരാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി നിയമവിരുദ്ധമായി രാമക്ഷേത്രം നിര്‍മിക്കാനുള്ള ഹിന്ദുത്വഭീകര സംഘടനകളുടെ നീക്കം രാജ്യത്തെ സമാധാനം തകര്‍ക്കുമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ആര്‍ പി പാണ്ഡേ പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് അയോധ്യയിലും ഫൈസാബാദിലും സംഘപരിവാര ക്രിമിനലുകള്‍ റോന്തുചുറ്റുകയാണെന്നും ഇതുമൂലം പ്രദേശത്തെ മുസ്‌ലിംകള്‍ ഭീതിയിലാണെന്നും നേതാക്കള്‍ പറഞ്ഞു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന യഥാസ്ഥാനത്ത് പള്ളി പുതുക്കിപ്പണിയണമെന്നും പള്ളി തകര്‍ത്ത സ്ഥാനത്ത് നിര്‍മിക്കപ്പെട്ട താല്‍ക്കാലിക ക്ഷേത്രത്തില്‍ നിന്ന് രാമവിഗ്രഹം എടുത്തുമാറ്റി ക്ഷേത്രം പൊളിച്ചുമാറ്റണമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു.

മുസ്ലിങ്ങളുടെ പലായനം തുടരുന്നു ; സംഘപരിവാര്‍ അയോദ്ധ്യയില്‍ കലാപമുണ്ടാക്കുന്നു : ഭീംആര്‍മി

Spread the love
Read Also  മോദിയെ എതിര്‍ത്ത് ഉധവ് താക്കറെ; അയോധ്യയില്‍ നിരോധനാജ്ഞ

Leave a Reply