Wednesday, January 19

സംസ്ഥാന വ്യാപകമായി നാളെ എസ്.ഡി.പി.ഐ. ഹർത്താൽ

സംസ്ഥാന വ്യാപകമായി നാളെ എസ്.ഡി.പി.ഐ.  ഹർത്താലിന് ആഹ്വാനം ചെയ്തു. എറണാകുളം പ്രസ്സ് ക്ലബ്ബിൽ അഭിമന്യൂ വധവുമായി പൊലീസ് പ്രവർത്തകരെ അകാരണമായി വേട്ടയാടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താനാണ് നേതാക്കൾ പത്ര സമ്മേളനം നടത്തിയത്. പത്ര സമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി,  വൈസ് പ്രസിഡന്റ്‌ എം കെ മനോജ്‌ കുമാര്‍, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ, ജില്ലാ പ്രസിഡണ്ട്‌ വി കെ ഷൗക്കത് അലി, അബ്ദുൽ മജീദിന്റെ ഡ്രൈവർ സകീർ, വി കെ ഷൗക്കത്തലിയുടെ ഡ്രൈവർ റഫീഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വാർത്ത സമ്മേളനം നടത്താൻ എത്തിയ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിനെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു

‘തീർച്ചയായും ഇത് മുസ്ളീം വേട്ടയാണ്’; പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം

ഇന്ന് വൈകുന്നേരം കേരളം മുഴുവനും പ്രതിഷേധ പരിപാടികൾ നടത്താനും എസ്ഡിപിഐ തീരുമാനിച്ചു. നേതാക്കളെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധ റാലി സെക്രട്ടറിയേറ്റിലേക്ക് വൈകുന്നേരം നടത്തും.

അഭിമന്യൂ വധം; പൊലീസ് നിരപരാധികളായ പ്രവർത്തകരെ വേട്ടയാടുന്നതായി കാംപസ് ഫ്രണ്ട്

Spread the love
Read Also  ശബരിമലയിൽ രക്തസാക്ഷിയായി; നാളെ പത്തനംതിട്ടയിൽ ഹർത്താൽ