Wednesday, June 23

മുസ്ലിം ലീഗ് – എസ് ഡി പി ഐ രഹസ്യവേഴ്ച്ചയെന്ന് കോടിയേരി

എസ്‍ഡിപിഐ നേതാക്കളുമായി ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മ്ദ് ബഷീറും ചർച്ച നടത്തിയതായി വാർത്ത പുറത്തുവന്നിരുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ് ‍ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് കോടിയേരി ആരോപിച്ചു. ഒരു ചര്‍ച്ചയും നടന്നില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറയുമ്പോൾ ചര്‍ച്ച നടന്നെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്.

ഭാവിയിൽ ഈ കൂട്ട് കെട്ട് അപകടകരമായിരിക്കുമെന്നു കോടിയേരി മുന്നറിയിപ്പ് നൽകി , എസ്ഡിപിഐയുമായി മുസ്ലീം ലീഗ് ചര്‍ച്ച നടത്തിയതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ലോക സഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതികൊണ്ട് ആര്‍എസ്എസുമായി പോലും ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം നടക്കുന്നത്. പല മണ്ഡലങ്ങളിലും കോൺഗ്രസ് ആര്‍എസ്എസ് ധാരണയുണ്ടെന്നും കോടിയേരി കോഴിക്കോട്ട് ആരോപിച്ചു. എസ്‍ഡിപിഐയുമായി ചർച്ച നടന്നിട്ടില്ലെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന എന്തോ മറച്ച് വെക്കാനുള്ള വ്യഗ്രത മൂലമാണ്. ലീഗിന് എല്ലാ കാലത്തും വർഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച ചരിത്രമാണുള്ളതെന്നും കോടിയേരി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം  രഹസ്യ ചര്‍ച്ച നടത്തിയത്. പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ് ഹോട്ടല്‍ ചര്‍ച്ചയിലെ വിഷയമായതെന്നാണ് അബ്ദുൽ മജീദ് ഫൈസി ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത് . എന്നാൽ ചർച്ച നടത്തിയ കാര്യം മുസ്ളീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ നിഷേധിച്ചു.

Spread the love
Read Also  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോടിയേരിയുടെ മകനെതിരെ മാനംഭംഗ കേസ്

Leave a Reply