Wednesday, June 23

ഞാനൊരിക്കലും ലൂസറാകില്ല, ആത്മ വിശ്വാസമായിരുന്നു കോണറി ; വി കെ അജിത്കുമാർ എഴുതുന്നു

സ്‌കോട്ടിഷ് ചലച്ചിത്ര ഇതിഹാസം എന്ന് തന്നെ പറയാം സീൻ കോണറി, വ്യവസായ സിനിമയുടെ ഏറ്റവും വലിയ മുഖമായിരുന്ന ജെയിംസ് ബോണ്ടായി നാല് പതിറ്റാണ്ടായി വെള്ളിത്തിരയിൽ ആധിപത്യം പുലർത്തിയ താരം. സീൻ കോണറി ഒടുവിൽ ഗംഭീര നടനുള്ള അക്കാദമി അവാർഡുകൂടി കരസ്ഥമാക്കിയെന്നും ഓർക്കുക.

എഡിൻ‌ബർഗിലെ ചേരികളിൽ ദാരിദ്ര്യത്തിന്റെ രുചിയറിഞ്ഞു വളർന്ന കോണറി, ബോഡി ബിൽഡിംഗ് ഹോബിയായി കണ്ട കോണറി,  ജീവിത വഴിയിലെവിടെയോ ശവപ്പെട്ടി പോളിഷർ ആയി മാറി , പാൽക്കാരനായി മാറി , ലൈഫ് ഗാർഡ് ആയി മാറി. ഒടുവിൽ കോരിത്തരിപ്പിക്കുന്ന . ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിന്റെ ഉടമയായി മാറി. ഇയാൻ ഫ്ലെമിംഗ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത് കോണറിയെ കണ്ടാണോ എന്ന് തോന്നി. “ഡോ. നോ ”(1962 ) ൽ.

ഇത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ വളർച്ചയായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറിൽ, മിസ്റ്റർ കോണറി ഒരു സ്‌ക്രീൻ മാഗ്നെറ്റിസമാണ് വികസിപ്പിച്ചെടുത്തതിന്നു വാഷിങ്ടൺ പോസ്റ്റ് വിലയിരുത്തുന്നു.,

കോണറി ഒരു മനുഷ്യനെന്ന നിലയിൽ, നടനെന്ന നിലയിൽ നിലനിർത്തിയ തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹത്തെ ഓർമ്മകളിൽ അവശേഷിപ്പിക്കുന്നതെന്നും സ്ത്രീകൾക്കു അയാളെ എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നെന്നും അയാളെ കാണാൻ അവർ വല്ലാതെ ആഗ്രഹിച്ചിരുന്നെന്നും ഓർമിക്കുമ്പോൾ തന്നെ പുരുഷന്മാർ അയളാകാനും ശ്രമിച്ചുകൊണ്ടിരുന്നതായി ചലച്ചിത്ര നിരൂപകൻ പോളിൻ കെയ്ൽ ഒരിക്കൽ എഴുതിയിട്ടുണ്ട്.

60 ലധികം സിനിമകൾ അദ്ദേഹം നിർമ്മിച്ചു – അവയിൽ മിക്കതും പ്രധാന വേഷത്തിലാണ് അദ്ദേഹം വന്നത്. ബോണ്ട് സീരീസ് മാറ്റിനിർത്തിയാൽ, the untouchables , “The Untouchables,” “The Man Who Would Be King,” “The Hill,” “The Offence” “Russia House.” “Zardoz” “League of Extraordinary Gentlemen.” “The Hunt for Red October” “Indiana Jones and the Last Crusade.”” എന്നിവ പോലുള്ള പ്രേക്ഷകരെ ആനന്ദിപ്പിക്കുന്നവരായിരുന്നു അവയിൽ പലതും.

കോണറിയെ ഗവേഷണം നടത്തിയവർ അനേകം, എഡിൻ‌ബർഗിലെ തൊഴിലാളിവർഗ സംസർഗ്ഗത്തിലെ പരുക്കൻ ജീവിതമാണ് അദ്ദേഹത്തിന്റെ ലൈംഗിക ആകർഷണം.എന്ന് വിലയിരുത്തിയവരുണ്ട്. .


അതുകൊണ്ടുതന്നെ ബോണ്ടിന്റെ ധീരതയും രതി കാമനകളും അദ്ദേഹത്തിൽ സുരക്ഷിതമായിരുന്നു.

“ഞാൻ ചെയ്തതെല്ലാം, ഫ്ലെമിംഗിന്റെ നോവലുകളിൽ അല്പമാത്രമായിരുന്ന നർമ്ബോധവും അനായാസമായ ഗുണവും ചേർത്തുവെന്ന്”ധൈര്യ പൂരവം പറയാനും കോണറിക്കു കഴിഞ്ഞു.
“നിങ്ങൾ ജയിച്ചപോലെ മനോഹരമായി തോൽക്കുമോ?” ഒരു വില്ലൻ ഒരിക്കൽ ബോണ്ടിനോട് ചോദിച്ചു.

“എനിക്കറിയില്ല, ഞാൻ ഒരിക്കലും ലൂസർ ആകില്ല ,” കോണറിയുടെ മറുപടി തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും കണ്ടത്.

ബോണ്ട് ഒരു ക്ലാസ്സി കഥാപാത്രമായിരിക്കുമ്പോൾ , കോണറി തൊഴിലാളിവർഗ പ്രതിനിധിയാണ് , അത്തരത്തിലുള്ള സംഘർഷം കോണറിയുടെ ബോണ്ടിൽ ഉണ്ടായിരുന്നെന്നും “ബോണ്ട് ഇംഗ്ലീഷ് ആയിരുന്നപ്പോൾ , കോണറി സ്കോട്ടിഷ് ആയിരുന്നു, സ്കോട്ടുകാർ ഇംഗ്ലീഷുകാരെ അവഹേളിക്കുന്നവരും , ഇത് അദ്ദേഹത്തിന്റെ സമീപനത്തിന് വളരെ പ്രധാനപ്പെട്ട ഊർജ്ജം പകർന്നുവെന്നും ബ്രിട്ടീഷ് വംശജനായ ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ ഡേവിഡ് തോംസൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Read Also  വർത്തമാനകാലകാഴ്ചകളുടെ അനന്തസാധ്യതകൾ തുറക്കുന്ന 'ദ ഫാദർ'

ഇത്തരം സ്‌കോട്ടിഷ് തൊഴിലാളി വർഗ്ഗ പാരമ്പര്യം തന്നെയാണ് ബ്രയാൻ ഡി പൽമയുടെ “ദി അൺടച്ചബിൾസ്” (1987) ലെ ഐറിഷ് തെരുവ് പോലീസുകാരനെ ഓസ്കാർ പുരസ്കാരത്തിന്റെ നിറവിലേക്കു എത്തിച്ചതും.

സിഡ്നി ലുമെറ്റ് സംവിധാനം ചെയ്ത , “ദി ഹിൽ” (1965) ലെ കഥാപാത്രം ക്രിട്ടിക്കുകളുടെ പ്രശംസ നേടിയ മറ്റൊരു കോണറി കഥാപാത്രമായിരുന്നു,, “ദി ഓഫൻസ്” (1972) എന്ന സിനിമയിലും അദ്ദേഹം തന്റെ ക്രൗര്യം നിറഞ്ഞ സാന്നിധ്യമാണ് പ്രകടിപ്പിച്ചത്.

തന്റെ അവസാന ഷൂട്ടിംഗിന്റെ സംവിധായകനുമായുള്ള തർക്കത്തെത്തുടർന്ന് കോണറി സിനിമകളിൽ നിന്ന് വിരമിച്ചുവെന്നാണ് അറിയുന്നത് , 2003 ൽ മറക്കാനാവാത്ത “ദി ലീഗ് ഓഫ് എക്സ്ട്രാഡറിനറി ജെന്റിൽമാൻ”. ഇതിനിടെ പുറത്തുവരികയും ചെയ്തു. കോണറി പകർന്നു നൽകിയ സ്‌ക്രീൻ പ്രസൻസ് തന്നെയാണ് എക്കാലത്തെയും മികച്ച നടന്മാരുടെ ശ്രേണിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.

Spread the love