Wednesday, January 19

നെറ്റ് സേവനദാതാക്കള്‍ സ്വമേധയാ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു

നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാര്‍, റിലയന്‍സ് ജിയോ മുതലായ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ഉടന്‍ തന്നെ സ്വമേധയാ സെന്‍സര്‍ഷിപ്പ് കോഡ് രൂപപ്പെടുത്തും. ഇന്ത്യന്‍ കോടതികള്‍ നിരോധിച്ച കാര്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇവര്‍ സ്വമേധയാ സെന്‍സര്‍ഷിപ്പ് കോഡ് രൂപപ്പെടുത്തുന്നത്.

ദേശീയപതാകയോടുള്ള അനാദരവ്, മതവികാരങ്ങള്‍ ഇളക്കിവിടല്‍, ഭീകരവാദപ്രചരണം, ഭരണകൂടത്തിനെതിരായ അക്രമങ്ങളുടെ പ്രചരണം, കുട്ടികളെ വെച്ചുള്ള ലൈംഗികചേഷ്ടകള്‍ മുതലായവ ഇതോടെ സെന്‍സര്‍ഷിപ്പിന് ഇരയാകും.

പരമ്പരാഗത സംപ്രേഷണം നടത്തുന്ന സീ 5, ടൈംസ് ഇന്‍റര്‍നെറ്റ്, ഇറോസ് നൗ, ആള്‍ട്ട് ബാലാജി എന്നിവരും സെന്‍സര്‍ഷിപ്പ് കോഡിംഗില്‍ പങ്കാളികളായിരിക്കും.

ഓവര്‍-ദ-ടോപ് (ഒ റ്റി റ്റി) കമ്പനികള്‍ പരിഹാര പ്രക്രിയയില്‍ വ്യതിചലിച്ചാല്‍ കാഴ്ചക്കാര്‍ക്ക് പരാതിപ്പെടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി നിയമാനുസൃതമായ ഒരു ചട്ടക്കൂടുമുണ്ടാകും.

ഉപഭോക്തൃനിര്‍മ്മിത ഉള്ളടക്കത്തെ വിശകലനം ചെയ്യുന്ന പ്രക്രിയ തങ്ങള്‍ക്കുണ്ടെന്നാണ് യു ട്യൂബിനെ പറ്റി ഉടമസ്ഥരായ ഗൂഗിള്‍ വ്യക്തമാക്കുന്നത്.

Spread the love
Read Also  ഈ ചിത്രം സ്ത്രീകൾ കാണരുത് അപേക്ഷയുമായി ഷക്കീല

Leave a Reply