മധ്യപ്രദേശില്‍ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന സര്‍താജ് സിംഗ് ബി ജെ പി വിട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു. ഭരണ പാര്‍ട്ടിയായ ബി ജെ പിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലും പെടുത്താതെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്.
സിയോണി-മാള്‍വയില്‍ നിന്നും രണ്ട് പ്രവശ്യം ബി ജെ പി എം എല്‍ എ ആയിരുന്നു സര്‍താജ് സിംഗ്. ബി ജെ പി സ്ഥാനാര്‍ത്ഥി പരിഗണനയില്‍ നിന്നും ഒഴിവാക്കപ്പെട്ട സിംഗിനെ ഹോഷന്‍ഗാബാദ് അസംബ്ലി മണ്ഡലത്തിലേക്കാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. 1998ല്‍ കോണ്‍ഗ്രസിന്റെ അതികായനായിരുന്ന അര്ജുന് സിംഗിനെ തോല്പിച്ചിരുന്നു.
സര്‍താജ് സിംഗിന് നല്ല സ്വാധിനമുള്ള മേഖലയാണ് ഹോഷന്‍ഗാബാദ്. ഹോഷന്‍ഗാബാദില്‍ എന്നെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ ഞാന്‍ കോണ്‍ഗ്രസിനോട് നന്ദിയുള്ളവനാകുന്നു. നീണ്ട 58 വര്‍ഷം ഞാന്‍ കാവി കുടുംബത്തിലായിരുന്നു.
ബി ജെ പി എനിക്ക് ടിക്കറ്റ് നിഷേധിച്ചു. എനിക്ക് ജനങ്ങള്‍ക്കിടയില്‍ കഴിയണം അതിനാലാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നാണ് ഇതേപ്പറ്റി സര്‍താജ് സിംഗ് പി ടി ഐയോട് ടെലഫോണില്‍ പറഞ്ഞത്.
സര്‍താജ് സിംഗ് പ്രതിനധീകരിക്കുന്ന സിയോണി-മാള്‍വ ഉള്‍പ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് ബി ജെ പി വ്യാഴാഴ്ച പ്രഖ്യാപിച്ച 32 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ സര്‍താജ് സിംഗ് ഉള്‍പ്പെട്ടിരുന്നില്ല.