Friday, September 17

ഭാര്യ ഒളിച്ചോടിപ്പോയി സീരിയൽ കില്ലിംഗിലൂടെ 18 സ്ത്രീകളെ വധിച്ചയാൾ അറസ്റ്റിൽ

ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിയതിനെ തുടർന്ന് 18 ഓളം സ്ത്രീകളെ മൃഗീയമായി കൊന്ന സീരിയൽ കില്ലറെ ഹൈദരാബാദ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

രണ്ട് സ്ത്രീകളെ കൊന്ന കുറ്റത്തിനാണ് മൈന രാമുലു എന്ന തൊഴിലാളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ അറിയിക്കുന്നു.

45 കാരനായ ഇയാൾ നേരത്തെ 16 കൊലപാതകങ്ങളിൽ പങ്കാളിയാണെന്നും ശിക്ഷാ കാലയളവിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായും ഒരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കള്ള്‌ ഷാപ്പുകളുടെ കോമ്പൗണ്ടുകൾക്ക് സമീപമായാണ് സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപാതകം നടത്തുന്നത്. കൊലപാതകത്തിനു ശേഷം വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയുകയും ചെയ്യാറുണ്ടായിരുന്നു.

കാണാതായ രണ്ട് സ്ത്രീകളുടെ കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് ഹൈദരാബാദിലെ ബോരബന്ദ നിവാസിയായ രാമുലുവിനെ ഹൈദരാബാദ് , രാച്ചക്കോണ്ട പോലീസുകളുടെ സംയുക്തമായ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ടത്.

ജനുവരി ഒന്നിന് കോവല അനതയ്യ എന്നയാൾ ജൂബ്ലി ഹിൽസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ , ഭാര്യ വെങ്കടമ്മ എന്ന തൊഴിലാളിയെ ഡിസംബർ 30 മുതൽ കാണാതായതായി അറിയിച്ചിരുന്നു..

കാണാതായ സ്ത്രീകളെ കണ്ടെത്താൻ രൂപീകരിച്ച ഹൈദരാബാദ് നഗരത്തിലെ ടാസ്ക് ഫോഴ്സ്, നോർത്ത് സോൺ ടീം. ജനുവരി 4 നാണ് വെങ്കടമ്മയുടെ മൃതദേഹം ഘട്കേസർ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള അങ്കുഷാപൂർ ഗ്രാമത്തിലെ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയിരുന്നു..

അന്വേഷണത്തിനിടെ ലഭ്യമായ സിസിടിവി ഫൂട്ടേജിൽ വെങ്കടമ്മയെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യൂസുഫ്ഗുഡ കള്ള് ഷാപ്പ് കോമ്പൗണ്ടിൽ നിന്നും രാമലു അങ്കുഷാപൂർ ഗ്രാമത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയതായി കണ്ടെത്തി.

മദ്യം കഴിച്ചശേഷം അയാൾ അവരെ പാറക്കല്ലുകൊണ്ട് അടിച്ചു കൊന്ന് വിലപിടിപ്പുള്ള വസ്തുക്കളുമായി ഓടിപ്പോയതായാണ് കരുതുന്നത്..

സമാനമായി ഡിസംബർ 10 ന് സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ബാല നഗർ കള്ള് ഷാപ്പ് വളപ്പിൽ 35 നും 40 നും ഇടയിൽ പ്രായമുള്ള ഒരു അജ്ഞാത സ്ത്രീയെ ഇയാൾ കൊലപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഘ റെഡ്ഡി ജില്ലക്കാരനാണ് രാമുലു. അയാൾക്ക് 21 വയസ്സുള്ളപ്പോൾ, മാതാപിതാക്കൾ ഒരു സ്ത്രീയുമായി വിവാഹം കഴിപ്പിക്കുകയും , എന്നാൽ അവർ മറ്റൊരു വ്യക്തിയുമായി ഒളിച്ചോടിപ്പോകുകയുമായിരുന്നു’. “അതിനുശേഷം സ്ത്രീകളോട് പകയും സ്ത്രീകളെ ലക്ഷ്യമിട്ട സീരിയൽ കൊലപാതകത്തിൽ ഉൻമാദവും കണ്ടെത്തിയതായാണ് ,” പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

2003 നും 2019 നും ഇടയിൽ 16 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയതെന്നാണ് കരുതുന്നത്.

2009 ൽ നടന്ന ഒരു കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ശിക്ഷ അനുഭവിക്കുന്നതിനിടെ 2011 ഡിസംബർ 12 ന് എറഗഡ്ഡ ആശുപത്രിയിൽ നിന്ന് മറ്റ് അഞ്ച് പേർക്കൊപ്പം രക്ഷപ്പെടുകയും അതിനു ശേഷം അഞ്ച് കൊലപാതകങ്ങൾ കൂടി നടത്തിയതായും . 2013 ൽ വീണ്ടും അറസ്റ്റിലായെങ്കിലും 2018 ൽ ജയിൽ മോചിതനാകുകയും ചെയ്തു.

Read Also  ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

എന്നാൽ ശിക്ഷകൾ പ്രതി മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ഇപ്പോൾ രണ്ട് കൊലപാതകങ്ങൾ നടത്തിയതായും പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇയാൾ ജയിൽ മോചിതനായി

Spread the love