Thursday, January 20

കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് തുടങ്ങി

കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് പുതിയ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസ് ആരംഭിച്ചത്. ബഹറനിലേക്കായിരുന്നു ആദ്യത്തെ സര്‍വീസ്.

ജൂലൈ നാലിന് കുവൈറ്റ് അമീര്‍ ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. കുവൈറ്റ് എയര്‍വേസ് കൊമേര്‍ഷ്യല്‍ ഫ്ളൈറ്റുകള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേസ് ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അല്‍ ജാസ്സിം അറിയിച്ചു.

Spread the love
Read Also  'അല്‍ഷിമേഴ്‌സിന്' ഗവേഷകര്‍ പുതിയ മരുന്ന് കണ്ടെത്തി