യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനു തിരിച്ചടി. ട്രംപിൻ്റെ കഴിഞ്ഞ 8 വർഷത്തെ സാമ്പത്തിക രേഖകളെക്കുറിച്ച് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. പ്രസിഡൻ്റ് രാജ്യത്തിനു മുകളിലല്ലെന്നും കോടതി പറഞ്ഞു., കഴിഞ്ഞ 8 വർഷം ട്രം പിൻ്റെ സ്ഥാപനങ്ങൾ നൽകിയ നികുതിസംബന്ധമായ വിവരങ്ങളാണു ഇപ്പോൾ ന്യൂയോർക്കിലെ ഫെഡറൽ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കോടീശ്വരനായ ഡോണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിൽ നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുണ്ട്. ഇതുസംബന്ധിച്ചും വ്യക്തിപരമായി നൽകിയ നികുതിയുടെ വിശദാംശങ്ങളും നൽകാനാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 40 വർഷങ്ങളായി ട്രംപിൻ്റെ വരുമാനം സംബന്ധിച്ചും നികുതിവിവരങ്ങളും ഇതേവരെ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ പ്രചാരണവുമായി 2016 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ രംഗത്തുവന്നിരുന്നു. ഇമ്പീച്ച്മെൻ്റ് ഭീഷണി നേരിടുന്ന ഡോണൾഡ് ട്രംപിനു കോടതി ഉത്തരവ് വലിയ തിരിച്ചടിയായിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണു ഒരു പ്രസിഡൻ്റ് നികുതിവിവരങ്ങൾ മറച്ചുവെക്കുന്നതെന്നാണു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കാശ്മീർ വിഷയത്തിൽ ട്രമ്പിനെന്ത് കാര്യം ; യു എസിനു പരിഹരിക്കേണ്ടതായ ഒരു പ്രശ്നവും  ഇന്ത്യയിലില്ല

LEAVE A REPLY

Please enter your comment!
Please enter your name here