Sunday, January 16

സേതുവിൻറെ ഒറ്റയാൾ പോരാട്ടം; ജില്ലാ കളക്ടറോട് പട്ടികജാതി കമ്മീഷൻ ക്വാറിയെ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു

ക്വാറി മാഫിയക്കെതിരെയുള്ള സേതുവിൻറെ ഒറ്റയാൾ സമരത്തിൽ നടപടികളാവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി കമ്മീഷൻ. ക്വാറി മാഫിയ, ജീവിതം തന്നെ വഴിമുട്ടിച്ച അവസ്ഥയിൽ നിരന്തര ഭീഷണികൾ മൂലവും ജീവൻ തന്നെ അപകടകരമായ സാഹചര്യത്തിലാണ് സേതുവിൻറെ ഭാര്യ ബിന്ദു പട്ടികജാതി കമ്മീഷനെ സമീപിക്കുന്നത്. തുടർന്ന് കഴിഞ്ഞമാസം 20ന് പട്ടികജാതി കമ്മീഷൻ കിളിമാനൂരിലെ ദളിത് കോളനിയായ തോപ്പിൽ, സേതുവിൻറെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കമ്മീഷൻ ഈ മാസം 12ന് തിരുവനന്തപുരം ജില്ലാ കളക്ടറോട് എ.കെ.ആർ. ക്വാറിക്കെതിരെ ബിന്ദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചു.


ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അളവ്, ഉടമസ്ഥത, സ്കെച്ച് എന്നിവ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും ക്വാറിയുടെ പ്രവർത്തനം, സമീപത്തെ വീടുകൾക്കും ജീവനം അപകടം ഉണ്ടാകുന്നത് സംബന്ധിച്ച വിശദമായ പരിഷിയോധന അവയുടെ റിപ്പോർട്ട് എന്നിവ നൽകാനാണ് സംസ്ഥാന പട്ടികജാതി കമ്മീഷൻ തിരുവനന്തപുരം ജില്ലാ കളക്ടറോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സംസ്ഥാന പട്ടികജാതി കമ്മീഷൻ ജില്ലാ പട്ടികജാതി കമ്മീഷനോടും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എ.കെ.ആർ. കോളനിയ്ക്ക് സമീപം നടപ്പിലാക്കിയിട്ടുള്ള വികസന പദ്ധതികളുടെ വിശദ വിവരങ്ങൾ നൽകാനാണ് ജില്ലാ പട്ടിക ജാതി കമ്മീഷനോട് സംസ്ഥാന പട്ടികജാതി കമ്മീഷൻ ആവശ്യപെട്ടിട്ടുള്ളത്.

485 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ ക്വാറി മാഫിയക്കെതിരെ സമരം നടത്തുന്ന സേതുവിന്റെ സമരത്തെ അധിക്ഷേപിച്ച് പൊലീസ്

കിളിമാനൂരിലെ ദളിത് കോളനിയായ തോപ്പിൽ കുടിവെള്ളം, വഴി ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നും ഇല്ലാത്ത ഒരു പ്രദേശമാണ്. കുടിവെള്ള പദ്ധതിയ്ക്കായി സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും ടാങ്കുകളും രണ്ട വർഷങ്ങളായിട്ടും പ്രവർത്തനം ആരംഭിക്കാതെ തകർന്ന നിലയിലാണുള്ളത്. കഴിഞ്ഞ മാസം കമ്മീഷൻ ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ജില്ലാ പട്ടികജാതി കമ്മീഷനോട് സംസ്ഥാന പട്ടികജാതി കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള വികസന പ്രവർത്തനങ്ങളോ നടത്തുന്നതിൽ നിന്നും സർക്കാർ സംവിധാനങ്ങളെ പിന്തിരിപ്പിക്കുന്നതിൽ ക്വാറി മാഫിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന ആരോപണങ്ങൾക്കിടയിലാണ് കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സേതുവിൻറെ പരാതിയിന്മേൽ വിശദ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി കമ്മീഷൻന്റെ നടപടികളിൽ സന്തോഷം ഉണ്ടെന്ന് സേതു പ്രതികരിച്ചു.

ക്വാറി മാഫിയക്കെതിരായ സേതുവിൻറെ സമരം 453 ദിവസം പിന്നിട്ടു; പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തി

ക്വാറി മാഫിയയ്‌ക്കെതിരെ കഴിഞ്ഞ 489 ദിവസമായി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തി വരികയാണ് സേതു. സേതുവിന്റെ വീടിനടുത്ത് നിന്ന് വെറും 130 മീറ്റര്‍ ദൂരത്തിൽ പ്രവർത്തിക്കുന്ന ഭീമൻ എ.കെ.ആര്‍. എന്ന ക്വാറിക്കെതിരെയാണ് സേതു ഒറ്റയാൾ സമരം നടത്തി വരുന്നത്. 2017 മാർച്ച് മാസം 31ന് സേതുവിൻറെ വീട്ടിലേക്ക് ക്വാറിയിൽ നിന്നുള്ള പാറ കഷണങ്ങൾ തെറിച്ച് വീണിരുന്നു. വീടിനു മുകളിൽ കളിച്ചു കൊണ്ടിരുന്ന സേതുവിൻറെ കുട്ടികൾ അന്ന് അത്ഭുതകരമായാണ് രക്ഷപെട്ടത്. പാറ വീണ ആഘാതത്തിൽ വീടിനും അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ക്വാറിക്ക് അനുകൂലമായ നടപടികളിലാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് റവന്യൂ അധികാരികൾ, പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി തുടങ്ങി വിവിധ ഭരണഘടനാ സ്ഥാപനങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റിൽ സമരം നടക്കുമ്പോൾ സേതു ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടർന്ന് മാനസിക രോഗിയാണെന്ന് പറഞ്ഞു സേതുവിനെ മാനസിക രോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാനസിക വൈകല്യത്തിനുള്ള കുത്തിവയ്പുകൾ എടുപ്പിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായ സേതു ഇപ്പോഴും സമരം തുടരവെയാണ് മനുഷ്യാവകാശ കമ്മീഷന്റെ തെളിവെടുപ്പിന് വിളിക്കുന്നത്. നേരത്തെ സേതുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു.

Spread the love
Read Also  ക്വാറി മുതലാളിമാരിൽ നിന്ന് എൽഡിഎഫ് വയനാട് സ്ഥാനാർഥി പണം പിരിച്ചെന്ന് പി. വി. അൻവർ