Wednesday, July 8

പരാതിക്കാരിക്ക് മുന്നിൽ സ്വയംഭോഗം പോലീസുകാരൻ സസ്പൻഷനിൽ

 

യുവതിക്കുമുന്നിൽ നിരന്തരമായി അശ്ലീലപ്രവൃത്തി ചെയ്ത പോലീസുകാരനെതിരെ ഒടുവിൽ നടപടി. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീക്ക് മുന്നില്‍ ഈ പോലീസ് ഉദ്യോഗസ്ഥൻ സ്വയംഭോഗം ചെയ്യുക പതിവായിരുന്നു.

ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം നടന്നത്. ദിവസങ്ങളോളം തുടരുന്ന മോശം പെരുമാറ്റത്തില്‍ സഹികെട്ട പരാതിക്കാരി പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ഇതുസംബന്ധിച്ചു മുമ്പേ തന്നെ  ഉയർന്ന പോലീസ് ഓഫീസർമാർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് ചിലർ അടുത്ത ദിവസം ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തത്. യു പിയിലെ പ്രമാദമായ പല പരാതികളും ഉയർന്നിട്ടുള്ള ബറ്റാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭിഷ്മ പാല്‍ സിംഗ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ഇതേത്തുടർന്ന് നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പ് നിര്ബന്ധിതമാവുകയായിരുന്നു

ഡിയോറിയ എസ് പിയാണ് ഉത്തരവ് നൽകിയത്. ബറ്റാനി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ഭിഷ്മ് പാല്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും ഡിയോറിയ എസ്.പി പറഞ്ഞു. ഇയാൾക്കെതിരെ കർശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു

Spread the love
Read Also  ഇശ്‌റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് ; പോലീസ് ഓഫീസർമാരുടെ ഹർജി സി ബി ഐ കോടതി തള്ളി