പെൺകുട്ടിയുടെ ശരീരത്തിൽ പിശാചുണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി ബലാൽസംഗം ചെയ്ത മന്ത്രവാദിക്കെതിരെ കേസ്. ഹൈദരാബാദിലെ ബോറബന്ദയിലാണ് മന്ത്രവാദി 19കാരിയെ ബലാത്സംഗം ചെയ്തത്. അസം എന്ന മന്ത്രവാദിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി എസ്ആര്‍ നഗര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യസഹായത്തിനും കൗൺസിലിങിനുമായി പെൺകുട്ടിയെ ഭരോസ സെന്‍ററിലേയ്ക്ക് അയച്ചു. പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

പെൺകുട്ടിയെ നേരത്തെ തന്നെ അറിയുമായിരുന്ന ഇയാള്‍ സ്ഥിരമായി ഇവരുടെ വീട് സന്ദര്‍ശിക്കുകയും തുടര്‍ന്ന്, വീട് പിശാചിന്‍റെ വലയത്തിലാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇവയെ തുരത്താൻ താൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.

പിശാചുബാധ ഒഴിപ്പിക്കാനായി കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് ഇയാള്‍ വീട്ടുകാരെ പറഞ്ഞു ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പെൺകുട്ടിയെയും മാതാപിതാക്കളെയുമടക്കം ഈ ദര്‍ഗയിലെത്തിച്ച ശേഷം ഇയാള്‍ പെൺകുട്ടിയെ അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കര്‍ണാടക യാത്രയ്ക്ക് ശേഷം തിരിച്ച് ഹൈദരാബാദിലെത്തിയ ശേഷവും ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചതായി പഞ്ചഗുട്ട അഡീഷണൽ കമ്മീഷണര്‍ തിരുപതണ്ണ പറഞ്ഞു. ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ പിശാചുക്കളെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളിൽ വെച്ച് പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ദിലീപിനും കാവ്യയ്ക്കും ആശംസകൾ നേർന്ന മാധ്യമ പ്രവർത്തക ശ്രീദേവി ശ്രീകാന്തിനെതിരെ തെന്നിന്ത്യൻ നടിമാർ

LEAVE A REPLY

Please enter your comment!
Please enter your name here