സോളാർ കേസിനോടനുബന്ധിച്ചു മൂന്നു കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ലൈംഗിക പീഡനക്കേസ്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാരായ ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (കോന്നി), എ.പി.അനിൽകുമാർ (വണ്ടൂർ) എന്നിവർക്കെതിരെയാണു ക്രൈം ബ്രാഞ്ച് ലൈംഗിക പീഡനത്തിനു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറെ നാളായി ഈ മൂന്നു എം എൽ എ മാർ സംശയത്തിന്റെ നിഴലിലായിരുന്നു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണു നടപടി. ഇതുസംബന്ധിച്ചു ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി.

ഈ മൂന്ന് എംഎൽഎമാർക്കെതിരെയും ലൈംഗിക പീഡന കേസെടുക്കാമെന്നു സോളാർ കമ്മിഷൻ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടി. അനുകൂലമായ റിപ്പോർട്ട് ലഭിച്ചതിനുശേഷമാണ് തുടർ നടപടി ഉണ്ടായിരിക്കുന്നത്. നിയമോപദേശം നേരത്തേ തന്നെ ലഭിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നതു ശ്രദ്ധേയമാണ്. ഇതു സംബന്ധിച്ച് എം എൽ എ മാരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ലൈംഗിക പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാൽ എം പിക്കുമെതിരെ നേരത്തെ കേസെടുത്തെങ്കിലും കാര്യമായി തെളിവുകള്‍ ലഭിക്കാത്തതിനാൽ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു. അത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നറിയുന്നു.

Read Also  കേന്ദ്രീയ വിദ്യാലയത്തിന്റെ ക്രെഡിറ്റെടുക്കാൻ കോൺഗ്രസ് എംപിയും എംഎൽയും ഫേസ്‌ബുക്കിൽ പോര്

LEAVE A REPLY

Please enter your comment!
Please enter your name here