Thursday, January 20

വിവാഹേതരലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരെ കുറ്റക്കാരാക്കുന്ന 497 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

വിവാഹേതരലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരെ കുറ്റക്കാരാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി . ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി. വിവാഹേതരബന്ധങ്ങൾ വിവാഹമോചനത്തിന്  കാരണമായേക്കാം പക്ഷേ അതൊരു ക്രിമിനൽ കുറ്റകൃത്യം അല്ലെന്ന് കോടതി പറഞ്ഞു. സ്ത്രീകളെ തളച്ചിടുന്നതിനുള്ള മാർഗ്ഗമാണ് വിവാഹേതര ബന്ധമെന്ന ആരോപണം. ഇത്‌ സ്ത്രീകളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്. വിവാഹേതരലൈംഗികബന്ധങ്ങൾ ജപ്പാൻ, ചൈന, എന്നിവിടങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളിലും കുറ്റകൃത്യം അല്ലന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളെയും നിയമത്തിന്റെ കീഴിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

2017 ഡിസംബറിൽ ജോസഫ് ഷൈനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പിന്നീട് കോടതി ഇത് ഭരണഘടനാ ബെഞ്ചിന് കൈമാറുകയായിരുന്നു.

എന്നാൽ വകുപ്പ് നിലനിർത്തണമെന്നും ഇത് റദ്ദാക്കിയാൽ ഇന്ത്യയിൽ കുടുംബബന്ധം തകരുമെന്നും വാദിച്ച കേന്ദ്രസർക്കാരിന്റെ നിലപാടിന് ശക്തമായ തിരിച്ചടിയാണ് ഈ വിധി. സ്ത്രീകളെ ഭർത്താക്കന്മാരുടെ സ്വത്തായി കാണുന്നതാണ് ഈ വകുപ്പെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്തായാലും ഈ വകുപ്പിൽ സ്ത്രീകളെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച ഹർജിക്കാരൻ വടി കൊടുത്തു അടി വാങ്ങുകയായിരുന്നു എന്ന് ചുരുക്കം

Spread the love
Read Also  ഹൈക്കോടതിയ്ക്കും മേലെ കോടതിയുണ്ട്; പിഴ അടക്കില്ലെന്നും ശോഭാ സുരേന്ദ്രൻ

Leave a Reply