Friday, January 21

ശബരിമല സ്ത്രീകൾക്ക് അയിത്തമല്ല; ആർത്തവത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ആർത്തവത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമല സ്ത്രീ വിവേചനം പാടില്ലെന്നും കോടതി. സ്ത്രീയ്ക്കും പുരുഷനും ആരാധനയ്ക്ക് തുല്യ അവകാശമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നു വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും ആര്‍ത്തവത്തിന്റെ പേരില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയാണ് സ്ത്രീകളുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട ആർത്തവത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കാണിച്ച് സുപ്രീം കോടതിയിൽ കേസ് നൽകിയത്.

Spread the love