Wednesday, January 19

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്തദാസിനെ നിയമിച്ചു

ധനകാര്യ കമ്മീഷന്‍ അംഗം ശക്തികാന്തദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്. നോട്ട് അസാധുവാക്കല്‍ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിരുന്നു.

നേരത്തെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ശക്തികാന്തദാസ് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും ശക്തികാന്തദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Spread the love
Read Also  ഇനി മുതൽ ബാങ്കുകൾക്ക് NEFT, RTGS ചാർജുകൾ നൽകേണ്ടതില്ല

Leave a Reply