Monday, January 24

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായകമായി ഷാര്‍ജ ഭരണാധികാരി രംഗത്ത്

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായവുമായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു കോടി രൂപ ഉടന്‍ കൈമാറുമെന്ന് അദ്ദേഹത്തിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അറിയിച്ചു. നേരത്തെ, കേരളത്തിന് സഹായവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.

Spread the love
Read Also  പ്രളയ ദുരിതബാധിതരെ സഹായിക്കുവാനായി പ്രവാസി സംഘടന