സെ​ർ​ബി​യ​യി​ൽ ഇ​ൻ​റ​ർ പാർലമെന്ററി യൂ​നി​യ​ൻ (ഐ.​പി.​യു) അ​സം​ബ്ലി​യി​ൽ ക​ശ്​​മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച പാ​കി​സ്​​താ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ ശ​ശി ത​രൂ​ർ എം.​പി രംഗത്തുവന്നിരുന്നു. ജ​മ്മു-​ക​ശ്​​മീ​രി​ൽ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​​ ഉ​ത്ത​ര​വാ​ദി​യാ​യ രാ​ജ്യം ക​ശ്​​മീ​രി​ക​ൾ​ക്കു വേ​ണ്ടി പോ​രാ​ടു​ന്ന​വ​രാ​ണെ​ന്ന്​ പ​റ​യു​ന്ന​ത്​ പ്ര​ഹ​സ​ന​മാ​ണെന്ന അഭിപ്രായമാണ് തരൂർ ഉന്നയിച്ചിരിക്കുന്നത്.

യു.​എ​ൻ ഉ​പ​രോ​ധ പ​ട്ടി​ക​യി​ൽ പെടുന്ന അ​ൽ​ഖാ​ ഇ ​ദ അം​ഗ​ത്തി​ന്​ ലോ​ക​ത്ത്​ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന ഏ​ക രാ​ജ്യം​ പാ​കി​സ്​​താ​നാ​ണെ​ന്ന്​ അ​ദ്ദേ​ഹം ഐ.​പി.​യു അ​സം​ബ്ലി​യി​ൽ പ​റ​ഞ്ഞു. ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​ണ്​ പാ​കി​സ്​​താ​ൻ ജ​മ്മു-​ക​ശ്​​മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. സ​ങ്കു​ചി​ത​മാ​യ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ്​ പാ​കി​സ്​​താ​ൻ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഇ​ത്ത​രം വാ​ക്കു​ക​ൾ​ക്കു​ പ​ക​രം കു​റ​ച്ചു​കൂ​ടി ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ്​ പാ​കി​സ്​​താ​നി​ലെ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നതെന്നും ശശി തരൂർ പറയുന്നു .

യു.​എ​ൻ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച​വ​രി​ൽ 130 പേ​ർ പാ​കി​സ്​​താ​നി​ക​ളാ​ണ്. ജ​മ്മു-​ക​ശ്​​മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ 13 മു​ത​ൽ 17വ​രെ ന​ട​ന്ന ഐ.​പി.​യു അ​സം​ബ്ലി​യി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ച്ച​ത്​ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​ർ ഓം ​ബി​ർ​ല​യാ​ണ്.

Read Also  സ്വതന്ത്ര കാശ്മീരിന് വേണ്ടി പോസ്റ്റർ; മലപ്പുറത്ത് നിന്ന് യുവാക്കൾ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here