ബി ബി സിയുടെ ഒരു റിപ്പോർട്ടിനെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പാണിത് കാശ്മീരിൽ സംഭവിക്കുന്നതിനെ ന്യായീകരിക്കുന്ന ബി ജെപി എം പി ബൈജയന്ത് പാണ്ഡേയും കശ്മീർ വിഷയത്തെ പറ്റി നിശിതമായി വിമർശിച്ചുകൊണ്ട് ശശി തരൂരും

കാശ്‌മീരിനെപ്പറ്റി ബൈജയന്ത് ജയ് പാണ്ട

ആരാണ് പറഞ്ഞത് കാശ്മീരിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധവും ഒടുവിൽ ദുഖിക്കേണ്ടിവരുന്ന സംഗതിയുമാണെന്ന്, ആർട്ടിക്കിൾ 370 ന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയായിരുന്നു അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 40000 മനുഷ്യരുടെ ജീവനാണ് അവിടെ ഈ കാലയളവിൽ ഇല്ലാതായത് രണ്ടു യുദ്ധങ്ങൾ ഇതിനു പുറമെ ഹിന്ദു പണ്ഡിറ്റുകൾ എന്ന ന്യൂനപക്ഷ സമുദായത്തിൽപെട്ടവർ കൊലചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയുമുണ്ടായി കാശ്മീർ ഇപ്പോൾ രക്ഷപ്പെടുകയാണ്.ഇപ്പോൾ നിലനിന്നിരുന്ന 370 മറ്റ് ഇന്ത്യൻ സ്റ്റേറ്റുകളിൽ നിലനിൽക്കുന്ന നിയമപരിരക്ഷകളോ ഗവണ്മെന്റ് ആനുകൂല്യങ്ങളോകാശ്മീരിൽ എത്താതിരുന്നതിനുകാരണം 370 തന്നെയാണ് ഉദാഹരണമായി ദലിതുകൾ, എൽ ജി ബി ടി, വനിതകൾ ഇവർക്കുള്ള പ്രത്യേക പരിരക്ഷകളൊന്നും കാശ്മീരിൽ ലഭിക്കുന്നില്ല.

1949 ൽ നെഹ്‌റു ഗവൺമെന്റാണ് കാശ്മീരിന് പ്രത്യേക പതാകയും പരിരക്ഷയുമൊക്കെ നൽകുന്ന 370 പാസാക്കുകയായിരുന്നു. പക്ഷെ നെഹ്‌റു തന്നെ പറഞ്ഞതായറിയുന്നതു ഇതൊരു താത്കാലികമായ അവസ്ഥമാത്രമായിരിക്കുമെന്നുമാണ്. പക്ഷെ 370 ഉം അതിന്റെ വ്യാഖാനവും അനുസരിച്ചു അത് ഇന്ത്യൻ പാര്ലമെന്റിന്റെ തീരുമാനത്തിൽ വരുന്ന ഒരു കാര്യം മാത്രമാണ് .പാക്കിസ്ഥാനോ മറ്റേതെങ്കിലും ഒരു സംഘത്തിനോ ഇതിലിടപെടാൻ അനുവാദമില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ സംഭവിച്ചത് സ്വഭാവതികമായസംഗതികൾ മാത്രമാണ് മറ്റേതൊരു ഇന്ത്യൻ സ്റ്റേറ്റ് എന്നപോലെ കശ്മീരിലെ ജനങ്ങളും ഇന്ത്യൻ ഭൂവിഭാഗത്തിന്റെ പ്രജകളായി മാറുക മാത്രമാണ്.അതെ ഇന്ത്യയിലെ 1 .36 ബില്യൺ ജനങ്ങളെപ്പോലെ 200 മില്യൺ മറ്റു മുസ്ലിമുകളെപ്പോലെ. ഒരുയൂണിയൻ ടെറിട്ടറിയായി മാറുന്നതുകൊണ്ട് കേന്ദ്രഗവണ്മെന്റിന്റെ പ്രത്യേക പരിരക്ഷയാണ് അവിടെ ലഭിക്കാൻ പോകുന്നത്.

നിരവധി സോഷ്യോ ഇക്കണോമിക് പരാമീറ്ററുകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോ ലെ ഇനി കാശ്മീരിലും ലഭിക്കും. വരുന്ന ഒക്ടോബറിൽ ഒരു വലിയ ബിസിനസ് മീറ്റിങ് ആണ് കാശ്മീരിന് വേണ്ടി പ്ലാൻ ചെയ്തിരിക്കുന്നത്. ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചും അതിന്റെ വിനിമയ വിനിയോഗത്തെസംബന്ധിച്ചുമുള്ളതാണത്.  അതുപോലെ തന്നെ കശ്മീരിലെ സ്ത്രീകളെ വിവാഹം കഴിക്കാനും രാജ്യത്തിന്റെ മറ്റു ഭാഗത്തുള്ളവർക്കാകും പുത്തൻ ജനാധിപത്യസങ്കല്പത്തിൽ അതൊക്കെയാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്. രാജ്യത്തെ മറ്റു ചില സ്റ്റേറ്റുകളിലും ഇപ്രകാരമുള്ള ചില പ്രത്യേക നിയമങ്ങൾ നിലവിലുണ്ട് അതെല്ലാം മാറ്റിയെടുക്കുന്നതാണ് പുതിയ നയങ്ങൾ.

കശ്മീർ അവകാശവാദങ്ങൾ ഉയർത്തുന്ന പാക്കിസ്ഥാന്റെ നില പരിശോധിക്കുക, ഇന്ത്യൻ മുസ്ലിമുകൾ അഭിവൃത്തി പ്രാപിച്ചപ്പോൾ പാക്കിസ്ഥാനിൽ എന്താണ് നടന്നതെന്ന് നോക്കാം. മുസ്ലിം ജനസംഖ്യയിൽ തന്നെയുണ്ടായ വൻ മുന്നേറ്റത്തെ ശ്രദ്ധിക്കുക പത്ത് ശതമാനത്തിൽ നിന്നും അത് പതിനാലു ശതമാനമായി മാറി.രാഷ്ട്രീയത്തിലും ഔദ്യോഗികസ്ഥാനങ്ങളിലും അവർ കയറിപ്പറ്റുന്നുണ്ട്.അതുപോലെതന്നെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ പോലും മുസ്ലിം ജനവിഭാഗം നിറയുന്നു.ഇതൊക്കെ പോരെ.

Read Also  മത്സ്യ തൊഴിലാളികൾക്ക് സമാധാനത്തിനുള്ള നോബൽ ശുപാർശ ചെയ്തു ശശി തരൂർ

ഇനി ശശി തരൂർ എന്തുപറയുന്നെന്നു നോക്കാം

ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35 എ എന്നിവയുടെ അസാധുവാക്കൽ, കശ്മീരിലെ “സ്ഥിര താമസക്കാരെ” നിർവചിക്കാൻ അനുവദിക്കുകയും അവരെ വേർതിരിക്കുന്നതെന്താണെന്ന് മനസിലാക്കുന്നതും ധീരമായ നീക്കമാണ്.
സ്വയംഭരണാധികാരം കശ്മീർ താഴ്‌വരയിൽ വേർപിരിയലിന്റെ ഒരു വികാരം വർദ്ധിപ്പിക്കുകയാണെന്നും വലിയ തോതിലുള്ള വിഘടനവാദ അക്രമം അനുഭവിക്കുന്നതിൽ നിന്ന് ഈ പ്രദേശത്തെ തടഞ്ഞിരുന്നില്ലെന്നും സർക്കാരിന്റെ നിലപാടിനെ ന്യായീകരിക്കുന്നവർക്കു വാദിക്കാം. 

നിലനിന്നിരുന്ന 370 ഇസ്‌ലാമികവൽക്കരണത്തെയാണ് പ്രോത്സാപ്പിച്ചിരുന്നതെന്നും ഇത് കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലെ അവരുടെ പരമ്പരാഗത വീടുകളിൽ വച്ചുപോലും ക്രൂരമായി പീഡിപ്പിക്കുന്നതിലേക്ക് നയിച്ചതായും പ്രത്യേക പദവി പുരോഗമന ഇന്ത്യൻ നിയമങ്ങളെയും കോടതി വിധികളെയും തടഞ്ഞുവെന്നും അവർ പറയുന്നു. ഇതിനെല്ലാം കാരണം ആർട്ടിക്കിൾ 370 മാത്രമാണോ. ഗവണ്മെന്റിന്റെ നടപടിയെ ന്യായികരിക്കുമ്പോൾ കശ്മീർ വാസികൾക്കല്ലാത്തവർക്കും അവിടെ ഭൂമിവാങ്ങാമെന്നും അവിടെ കൂടുതൽ ഇൻവെസ്റ്റ്മെന്റ് നടത്തമെന്നും കണ്ടെത്തുന്നു
അസാധുവാക്കൽ പ്രഖ്യാപിച്ചനാളുകളിൽ തന്നെ കശ്മീർ ഗവർണ്ണർ സംസ്ഥാനത്തിന് പുറത്തുള്ള നിക്ഷേപകരെ ക്ഷണിക്കുന്നു ബോളിവുഡ് നിർമ്മാതാക്കളെ ക്ഷണിക്കുന്നു തുറന്നുകൊടുക്കുന്ന കാശ്മീരിലേക്ക് ഹര്യാനയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയനേതാവ് ഒരു പടികൂടി കടന്നു പറയുന്നു. കശ്മീരിലെ ലിംഗപരമായ അസന്തുലിതാവസ്ഥയില്ലാതാക്കാൻ ഇനി സാധിക്കുമെന്നും അതിനായി കാശ്മീരി പെൺകുട്ടികളെ പുറത്തുള്ളവർ വിവാഹം കഴിക്കാൻ സാധിക്കുന്നതിലൂടെ ഇത് പെട്ടെന്ന് നേടാനാകുമെന്നുമാണ് നേതാവ് പറയുന്നത്

പ്രാദേശിക രാഷ്ട്രീയ പാർട്ടികളുമായി ആലോചിക്കാതെ തീരുമാനം കൊണ്ടുവന്നു; ആറുമാസത്തിലധികം സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവച്ചു; ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾ “പ്രിവന്റീവ്” അറസ്റ്റിന് കീഴിലായി. ഈ അട്ടിമറി നടക്കുമ്പോൾ കശ്മീർ തന്നെ അക്ഷരാർത്ഥത്തിൽ ഇരുട്ടിലായിരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, പരീക്ഷ മാറ്റിവച്ചു, സ്റ്റോറുകളും പെട്രോൾ പമ്പുകളും എന്നിവയെല്ലാം അടച്ചു, ടെലിവിഷൻ ശൃംഖല താൽക്കാലികമായി നിർത്തിവച്ചു, ആശയവിനിമയങ്ങൾ വെട്ടിക്കുറച്ചു, ലാൻഡ്‌ലൈനുകൾ തടഞ്ഞു, ഇന്റർനെറ്റ് തടഞ്ഞുവച്ചു. നമ്മുടെ കശ്മീരി പൗരന്മാരിൽ ബഹുഭൂരിപക്ഷവും അവരുടെ നില പരിവർത്തനം ചെയ്യപ്പെടുന്ന നിയമം പ്രാബല്യത്തിൽ വന്നപ്പോൾ മൊത്തം കരിമ്പട്ടികയിൽ ജീവിക്കാൻ നിർബന്ധിതരായി.

ഈ നടപടി ഇന്ത്യൻ ജനാധിപത്യത്തിന്റെ ചൈതന്യത്തെ വഞ്ചിക്കുന്നു, മാത്രമല്ല അതിനെ “ഗാരിസൺ ഗവേണൻസ്” എന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ നല്ലത്.
സാമ്പത്തിക നാശനഷ്ടം ഇതിനകം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കശ്മീരിലെ ജീവിതമാർഗമായ ടൂറിസം തകർന്നു; മുൻസർക്കാരുകൾ നടത്തിയ പതിറ്റാണ്ടുകളുടെ പരിശ്രമം ഇല്ലാതാകുന്നു,

ഇതിനുപുറമെ വിദേശ സർക്കാരുകൾ തങ്ങളുടെ പൗരന്മാരോട് കശ്മീരിലേക്ക് പോകരുതെന്ന് പറയുന്ന നിലയിലേക്ക്‌ കാര്യങ്ങൾ എത്തുന്നു.ഇതിനെയെല്ലാം മറികടന്നാണ് സംസ്ഥാനം പ്രതിസന്ധിയിലല്ലെന്നും സന്ദർശിക്കാൻ സുരക്ഷിതമാണെന്നും നമുക്ക് ഉറപ്പുകൊടുക്കേണ്ടിവരുന്നത്. എന്തായാലും നമ്മുടെ സർക്കാർ കഠിനപരിശ്രമത്തിലാണ് കാശ്‌മീരിൽ സ്ഥിതി സാധാരണനിലയിലാണെന്നു പുറം ലോകത്തെബോധിപ്പിക്കാൻ. ഇന്ത്യൻ മതേതരത്വത്തിന്റെ അഭിമാന ചിഹ്നമായ അമർനാഥ് യാത്ര പോലും തടസപ്പെടുകയാണ്. ജനാധിപത്യ പാർട്ടികളെയും അവരുടെ നേതാക്കളെയും പൂട്ടിയിട്ടുകൊണ്ട് സർക്കാർ ജനാധിപത്യവിരുദ്ധ ശക്തികൾക്ക് ഇടം തുറക്കുകയാണ് ഇപ്പോൾ ചെയ്തത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ സർക്കാർ വിജയിക്കുകയാണെന്ന് ദില്ലി അവകാശപ്പെടുമ്പോൾ സംഭവിക്കുന്നത് തീവ്രവാദികൾക്ക് കൂടുതൽ സാധ്യതയുണ്ടാക്കുകയാണ് ചെയ്തത്. കൂടുതൽ വഴിതെറ്റിയ യുവ കശ്മീരികൾ അവരോടൊപ്പം ചേരാനാണിപ്പോൾ സാധ്യത.
കടപ്പാട് ബി ബി സി

Read Also  കാശ്മീരിൽ തടഞ്ഞു ; മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായി രാഹുൽ ഗാന്ധി

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here